കായികപ്രതിഭകളെ അനുമോദിച്ചു

ഇൻക്ലൂസീവ് കായികമേളയിൽ മികച്ച വിജയം നേടിയ പാലോട് ബിആർസിയിലെ വിവിധ വിദ്യാലയങ്ങളിലെ കുട്ടികളെ അനുമോദിച്ചപ്പോൾ
വിതുര
സംസ്ഥാന ഇൻക്ലൂസീവ് കായികമേളയിൽ തിളക്കമാർന്ന വിജയം നേടി ജില്ലയ്ക്ക് രണ്ടാംസ്ഥാനം നേടിക്കൊടുത്ത കായികപ്രതിഭകളെ അനുമോദിച്ചു. സുധീർഷാ പാലോട് എംഎൽഎ ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് അംഗം ജി കോമളം അധ്യക്ഷയായി. പാലോട് ബിആർസിയിലെ വിവിധ വിദ്യാലയങ്ങളിലെ 12 കുട്ടികളെയാണ് അനുമോദിച്ചത്. നന്ദിയോട് പഞ്ചായത്ത് വിദ്യാഭ്യാസ സ്ഥിരംസമിതി അംഗം എസ് ബി അരുൺ, ബ്ലോക്ക് അംഗം ടി പ്രതീഷ്, ഡിപിസി പനവൂർ നിസാമുദീൻ, ബിപിസി മഞ്ജു എം കുമാർ, ശോഭനാദേവി, ഷിഹാന, സംഗീത എന്നിവർ സംസാരിച്ചു. കരുണപ്രിയ ഭരതനാട്യം അവതരിപ്പിച്ചു.







0 comments