Deshabhimani

ഫോർട്ട്കൊച്ചി കടപ്പുറം

ശുചീകരണത്തിന് കൈത്താങ്ങായി ഹോളണ്ടുകാരൻ എറിക്കും

fortkochi-beach

ഫോര്‍ട്ട്കൊച്ചി കടപ്പുറം ശുചീകരിക്കുന്ന ഹോളണ്ട് സ്വദേശി എറിക്

വെബ് ഡെസ്ക്

Published on Nov 08, 2026, 03:38 AM | 1 min read

മട്ടാഞ്ചേരി


നാട്ടുകാർ നടത്തുന്ന കടപ്പുറം ശുചീകരണ പ്രവർത്തനങ്ങൾക്ക് പിന്തുണയുമായി ഹോളണ്ട് സ്വദേശി എറിക്കും. 50 ദിവസമായി യുവാക്കൾ തുടരുന്ന ശുചീകരണ പ്രവർത്തനത്തിൽ കഴിഞ്ഞ അഞ്ചുദിവസമായി എറിക്കും സജീവമാണ്. ചികിത്സയ്ക്കായി ഇന്ത്യയിലെത്തി ഒരുവർഷമായി ഇവിടെ കഴിയുന്ന എറിക്, നാട്ടുകാർക്കൊപ്പം ചേർന്നാണ് കടപ്പുറം വൃത്തിയാക്കുന്നത്. കേരളത്തിലെ ജനങ്ങളുടെ സൗഹൃദവും കൂട്ടായ്മയും ഏറെ ആകർഷിച്ചെന്ന് എറിക് പറഞ്ഞു.


ഉദ്യോഗസ്ഥരോ ഔദ്യോഗിക സംവിധാനങ്ങളോ ഇല്ലാതെ ആളുകൾ സ്വമേധയാ എത്തി ശുചീകരണം നടത്തുന്ന രീതിയാണ് ഏറെ ഇഷ്ടപ്പെട്ടതെന്നും അദ്ദേഹം പറഞ്ഞു. രാജേഷും നവീനും തുടക്കമിട്ട ശുചീകരണ പ്രവർത്തനത്തിൽ ദിവസവും നിരവധി പേർ പങ്കാളികളാകുന്നുണ്ട്. ഒഴുകിയെത്തുന്ന മാലിന്യം തടയാൻ വലകളും സ്ഥാപിച്ചിട്ടുണ്ട്.


പ്ലാസ്റ്റിക് ഉൾപ്പെടെയുള്ള മാലിന്യങ്ങൾ നീക്കം ചെയ്യുന്നതിനും കാടും പുല്ലും വെട്ടിമാറ്റുന്നതിനും കോർപറേഷന്റെ സഹായം ലഭിക്കുമെന്ന പ്രതീക്ഷയിലാണ് പ്രവർത്തകർ. നേരത്തേ ജർമൻ സ്വദേശി റാൽഫും കടപ്പുറം ശുചീകരണത്തിൽ പങ്കാളിയായത് ശ്രദ്ധ നേടിയിരുന്നു.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home