ആറ്റിങ്ങൽ ഉപജില്ലാ സ്കൂൾ കലോത്സവം നാളെമുതൽ

ആറ്റിങ്ങൽ
ഉപജില്ലാ സ്കൂൾ കലോത്സവം തിങ്കൾ മുതൽ 13 വരെ ആറ്റിങ്ങലിൽ നടക്കും. ആറ്റിങ്ങൽ ഡയറ്റ് പ്രധാന വേദിയായി നടക്കുന്ന കലോത്സവത്തിൽ ടൗൺ യുപിഎസ്, ഗവ. ഗേൾസ് എച്ച്എസ്എസ് എന്നീ സ്കൂളുകളും വേദിയാകും. മൂന്ന് സ്‌കൂളുകളിലായി എട്ട് വേദികളിലായായിരിക്കും മത്സരങ്ങൾ. ഉപജില്ലയിലെ 87 സ്‌കൂളുകളിൽനിന്നായി 6000 കുട്ടികൾ പങ്കെടുക്കും. രാവിലെ 10ന് അടൂർ പ്രകാശ് എംപി ഉദ്ഘാടനം ചെയ്യും. 13ന് വൈകിട്ട് അഞ്ചിന് നടക്കുന്ന സമാപനയോഗം ഒ എസ് അംബിക എംഎൽഎ ഉദ്ഘാടനം ചെയ്യുമെന്ന് സംഘാടക സമിതി ഭാരവാഹികൾ വാർത്താസമ്മേളനത്തിൽ അറിയിച്ചു. നഗരസഭാ ചെയർമാൻ എം പ്രദീപ്, കൗൺസിലർമാരായ വി എസ് സുരേഷ്, ജി എസ് ബിനു, പ്രഥമാധ്യാപകരായ ഗീതാ നായർ, ഷാജില ബീവി, അജി കുമാർ, കെ ദിനേശ്, സഞ്ജീവ് എന്നിവർ പത്രസമ്മേളനത്തിൽ പങ്കെടുത്തു.







0 comments