Deshabhimani

അഡ്വ. വി ജെ മാത്യുവിന്റെ പുസ്‌തകം പ്രകാശിപ്പിച്ചു

The book was released
വെബ് ഡെസ്ക്

Published on Nov 08, 2026, 03:30 AM | 1 min read

കൊച്ചി


സീനിയർ അഡ്വ. വി ജെ മാത്യു രചിച്ച ‘ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് ആന്‍ഡ് മാരിടൈം ലോ- ഫ്രം ഡോക്ക് ടു ഡീപ്പ് സീ’ പുസ്‌തകം ഹൈക്കോടതി ജഡ്ജി ജസ്റ്റിസ് ഡോ. എ കെ ജയശങ്കരന്‍ നമ്പ്യാർ പ്രകാശിപ്പിച്ചു. ഹൈക്കോടതി ജഡ്ജി ജസ്റ്റിസ് വി രാജ വിജയരാഘവന്‍ ആദ്യപ്രതി ഏറ്റുവാങ്ങി.


സമുദ്രമേഖലയിലെ എഐ, സ്വയം നിയന്ത്രിത സാങ്കേതികവിദ്യകളുടെ വളര്‍ച്ചയുമായി ബന്ധപ്പെട്ട നിയമപരവും നിയന്ത്രണപരവുമായ വെല്ലുവിളികളെക്കുറിച്ചുള്ളതാണ്‌ പുസ്‌തകം. നിയമഗവേഷകന്‍ അഗസ്റ്റോ നോര്‍ബെറ്റുമായി ചേർന്നാണ്‌ പുസ്‌തകം രചിച്ചത്‌.


അഡ്വക്കറ്റ് ജനറല്‍ കെ ജാജു ബാബു അധ്യക്ഷനായി. റിട്ട. ജസ്റ്റിസ് എ എം ഷഫീഖ്, വിഴിഞ്ഞം ഇന്റര്‍നാഷണല്‍ സീപോര്‍ട്ട് മുന്‍ സിഇഒ ഡോ. ജയകുമാര്‍, മുന്‍ ഡിജിപി കെ പത്മകുമാര്‍, ഫാ. ഓസ്റ്റിന്‍ മുളരിക്കല്‍, കേരള ഹൈക്കോടതി സീനിയര്‍ അഡ്വക്കേറ്റ്സ് അസോസിയേഷന്‍ പ്രസിഡന്റ് എന്‍ നന്ദകുമാര മേനോന്‍, കേരള സ്റ്റീമര്‍ ഏജന്റ്സ് അസോസിയേഷന്‍ പ്രസിഡന്റ് വര്‍ഗീസ് കെ ജോര്‍ജ്‌ തുടങ്ങിയവർ സംസാരിച്ചു.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home