മുടിമാലിന്യം നീക്കംചെയ്യാതെ യൂസർ ഫീ ഈടാക്കരുത്

കേരള സ്റ്റേറ്റ് ബാർബർ ബ്യൂട്ടീഷ്യൻസ് അസോസിയേഷൻ ജില്ലാ വാർഷിക ജനറൽ ബോഡി സംസ്ഥാന ജനറൽ സെക്രട്ടറി എം ഉമ്മർ ഉദ്ഘാടനം ചെയ്യുന്നു
ആലുവ
ബാർബർ, ബ്യൂട്ടീഷ്യൻ സ്ഥാപനങ്ങളിൽനിന്നുള്ള ഉപയോഗശൂന്യമായ മുടി നീക്കംചെയ്യാതെ തദ്ദേശ സ്ഥാപനങ്ങൾ യൂസർ ഫീ ഈടാക്കരുതെന്നും ഉപയോഗശൂന്യമായ മുടി നിർമാർജനം ചെയ്യാൻ സർക്കാർ സംവിധാനം ഒരുക്കണമെന്നും കേരള സ്റ്റേറ്റ് ബാർബർ ബ്യൂട്ടീഷ്യൻസ് അസോസിയേഷൻ (കെഎസ്ബിഎ) ജില്ലാ വാർഷിക ജനറൽ ബോഡി ആവശ്യപ്പെട്ടു. കെഎസ്ബിഎ സംസ്ഥാന ജനറൽ സെക്രട്ടറി എം ഉമ്മർ ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡന്റ് പി കെ ബാബു അധ്യക്ഷനായി. സംസ്ഥാന ട്രഷറർ എം ജെ അനു സംഘടനാ റിപ്പോർട്ടും ജില്ലാ സെക്രട്ടറി പി എൻ വേണു പ്രവർത്തന റിപ്പോർട്ടും ട്രഷറർ എ എ ശിവദാസ് കണക്കുകളും അവതരിപ്പിച്ചു. സംസ്ഥാന വൈസ് പ്രസിഡന്റ് എസ് മോഹനൻ, ഇ എസ് ഷാജി, കെ എ ശശി, കുടുംബസഹായ സമിതി സംസ്ഥാന പ്രസിഡന്റ് കെ എൻ അനിൽ ബിശ്വാസ്, മിനി ബേബി, ലിൻസി ജിജോ, ഷീജ മണി, രഞ്ജു രഘു എന്നിവർ സംസാരിച്ചു. ഉന്നതവിജയം നേടിയ വിദ്യാർഥികളെ അനുമോദിച്ചു.








0 comments