Deshabhimani

 മരണകാരണം അജ്ഞാതം

പെരുന്പാവ‍ൂരിൽ വീണ്ടും അജ്ഞാതമൃതദേഹം

Unidentified body found again in Perumbavoor

പാലക്കാട്ട് താഴം പാലത്തിനടിയിൽ തോട്ടിൽ മൃതദേഹം കണ്ടെത്തിയ സ്ഥലം പൊലീസ്‌ പരിശോധിക്കുന്നു

avatar
സ്വന്തം ലേഖകൻ

Published on Nov 08, 2026, 03:59 AM | 2 min read

പെരുന്പാവൂർ


പാലക്കാട്ടുതാഴം പാലത്തിനടിയിൽനിന്ന്‌ വീണ്ടും അജ്ഞാതമൃതദേഹം കണ്ടെത്തി. 30നും 35നും മധ്യേ പ്രായം തോന്നിക്കുന്ന പുരുഷനാണ്‌ മരിച്ചത്‌. നവംബർ രണ്ട്, മൂന്ന്, നാല് തീയതികളിലായി മൂന്ന് അജ്ഞാത മൃതദേഹങ്ങളാണ് കണ്ടെത്തിയത്‌. സെപ്തംബർ 25ന് താലൂക്കാശുപത്രിയുടെ മുന്നിൽ അജ്ഞാതനെ മരിച്ചനിലയിൽ കണ്ടെത്തിയിരുന്നു. ഒക്ടോബർ എട്ടിന് അല്ലപ്രയിൽ അബോധാവസ്ഥയിൽ കണ്ടയാൾ എറണാകുളം മെഡിക്കൽ കോളേജ്‌ ആശുപത്രിയിൽ മരിച്ചു. ആറുമാസത്തിനിടെ പെരുന്പാവൂർ പട്ടണത്തിലും പരിസരത്തും മുപ്പതോളം പേരെയാണ്‌ ഇത്തരത്തിൽ മരിച്ചനിലയിൽ കണ്ടെത്തിയത്‌. കുറുപ്പംപടി, കോടനാട്‌ പൊലീസ്‌ സ്‌റ്റേഷൻ പരിധികളിലെ കണക്കുകൾകൂടി ചേരുന്പോൾ മരണസംഖ്യ ഉയരും. മരിച്ചവരിൽ ഏറെയും അതിഥിത്തൊഴിലാളികളാണ്‌. പല മൃതദേഹങ്ങളുടെയും പരിസരത്തുനിന്ന്‌ ലഹരി കുത്തിവയ്‌ക്കാൻ ഉപയോഗിക്കുന്ന സിറിഞ്ചുകളും കണ്ടെത്താറുണ്ട്. ലഹരിയുടെ അമിത ഉപയോഗം, കിട്ടാതാകുന്പോഴുള്ള മാനസികവിഭ്രാന്തിയും ശാരീരിക സമ്മർദവും, ലഹരിക്കായി പലരും മാറിമാറി സിറിഞ്ചുകളും മറ്റും ഉപയോഗിക്കുന്നതുവഴി പകരുന്ന രോഗങ്ങൾ തുടങ്ങി നിരവധി കാരണങ്ങൾ മരണങ്ങൾക്കു പിന്നിലുണ്ടെങ്കിലും ഇക്കാര്യങ്ങളിലേക്ക്‌ അന്വേഷണം എത്തുന്നില്ല. മയക്കുമരുന്ന്‌ സംഘങ്ങൾക്കിടയിലെ കുടിപ്പകയുണ്ടോ എന്നതും അജ്ഞാതമായി തുടരുന്നു. അജ്ഞാത മൃതദേഹങ്ങൾ ആയതുകൊണ്ട് തന്നെ കാര്യമായ അന്വേഷണമൊന്നും നടക്കാറില്ല. ഭൂരിഭാഗം മൃതദേഹങ്ങളും തിരിച്ചറിയാനാകാതെ കേസ്‌ അവസാനിപ്പിക്കുകയാണ്‌ പതിവ്‌. ഓപ്പറേഷൻ തൂഫാൻ പ്രഖ്യാപിച്ച്‌ ആഭ്യന്തരമന്ത്രി രമേശ്‌ ചെന്നിത്തല പെരുന്പാവൂരിലെത്തി ക്യാന്പയിൻ നടത്തിയെങ്കിലും ലഹരിവിൽപ്പനയും ഉപയോഗവും തടയുന്നതിൽ പൊലീസും എക്‌സൈസും പരാജയപ്പെട്ടുവെന്ന്‌ വ്യക്തമാക്കുന്നതാണ്‌ പെരുകുന്ന അസ്വാഭാവിക മരണങ്ങൾ. വെള്ളിയാഴ്‌ച കണ്ടെത്തിയ മൃതദേഹത്തിന്‌ 162 സെന്റീമീറ്റർ ഉയരം. ഇരുനിറം. ഡിസൈൻ ലുങ്കിയാണ്‌ വേഷം. ഫോൺ: 0484 2591411. 9497980487. ​


പൊലീസ്‌ 
ആശുപത്രിയിലാക്കിയ 
യുവതി മരിച്ചു ​


asminaചികിത്സയിലിരിക്കേ മരിച്ച യുവതി

പട്ടണത്തിലെ കടവരാന്തയിൽ അവശനിലയിൽ കണ്ടെത്തിയ യുവതി എറണാകുളം ഗവ. മെഡിക്കൽ കോളേജ്‌ ആശുപത്രിയിൽ മരിച്ചു. മഞ്ഞപ്പിത്തം മൂർച്ഛിച്ചാണ് മരണം. മയക്കുമരുന്നിന് അടിമപ്പെട്ട് നഗരത്തിൽ അലഞ്ഞു തിരിഞ്ഞു നടന്നിരുന്ന ഇവരെ നാട്ടുകാർ അറിയിച്ചതനുസരിച്ച്‌ പൊലീസാണ്‌ ആശുപത്രിയിൽ എത്തിച്ചത്‌. അസം നാഗോൺ സ്വദേശി അസ്മിന ഖാത്തൂൺ എന്നാണ് ആശുപത്രിരേഖകളിൽ ഉള്ളത്. മറ്റു വിവരങ്ങൾ ലഭ്യമല്ല. 24–26 വയസ്സ്‌ തോന്നിക്കും. 152 സെന്റീമീറ്റർ ഉയരം. ഇരുനിറം. വെളുത്ത ചുരിദാറാണ്‌ വേഷം. വിവരങ്ങൾ ലഭ്യമാകുന്നവർ പെരുമ്പാവൂർ പൊലീസ് സ്റ്റേഷനിൽ ബന്ധപ്പെടണം. ഫോൺ: 0484 -2591411 , 9497980487.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home