കാട്ടുകുളത്തെ കുളം കാടുമൂടി നശിക്കുന്നു
സംരക്ഷണമില്ലാതെ ജലസ്രോതസ്സ്

കാടുമൂടി കിടക്കുന്ന കാട്ടുകുളത്തെ കുളം
കഴക്കൂട്ടം
കാർഷിക–ഗാർഹിക ആവശ്യങ്ങൾക്കായി നൂറ്റാണ്ടുകൾക്കുമുമ്പ് നിർമിച്ച കാട്ടുകുളത്തെ കുളം കാടുമൂടി നശിക്കുന്നു. വേനൽക്കാലത്ത് ആശ്രയമായിരുന്ന കുളം സംരക്ഷിക്കുന്നതിൽ നഗരസഭയുടെ ഭാഗത്തുനിന്ന് നടപടിയില്ലെന്നാണ് നാട്ടുകാരുടെ പരാതി. ജലദൗർലഭ്യം രൂക്ഷമായതോടെ നൂറുകണക്കിന് ആളുകൾ കാർഷികമേഖലയിൽനിന്ന് പിന്മാറുന്ന സാഹചര്യത്തിലും പാരമ്പര്യ ജലസ്രോതസ്സ് സംരക്ഷിക്കാൻ ബിജെപി ഭരിക്കുന്ന നഗരസഭ തയ്യാറാകുന്നില്ല. കഴക്കൂട്ടം ശാന്തിതീരത്തിന് സമീപത്തുള്ള കുളം, മുൻ എംഎൽഎ കടകംപള്ളി സുരേന്ദ്രന്റെ എംഎൽഎ ഫണ്ട് ഉപയോഗിച്ച് സംരക്ഷണഭിത്തി നിർമിച്ച് നവീകരിച്ചിരുന്നു. കൊടുംവേനലിൽപ്പോലും വറ്റാത്ത കാട്ടുകുളത്തെ കുളം കാടുമൂടി നശിക്കുന്നത് പ്രദേശത്തെ ജലലഭ്യതയെ പ്രതികൂലമായി ബാധിക്കുമെന്ന ആശങ്കയുണ്ട്. കാടുപിടിച്ചതോടെ കുളം ഇഴജന്തുക്കളുടെ താവളമാണ്. കുളം വൃത്തിയാക്കി ജലസംഭരണശേഷി വീണ്ടെടുക്കുകയും ജലദൗർലഭ്യത്തിന് പരിഹാരം കാണുകയും ചെയ്യാൻ നഗരസഭ അടിയന്തരമായി ഇടപെടണമെന്നാണ് നാട്ടുകാരുടെ ആവശ്യം.








0 comments