Deshabhimani

നിലയ്‌ക്കാത്ത ഓർമയാണ്‌ 
ഇ‍ൗ കരങ്ങൾ

These hands are an enduring memory

അനീഷിന്റെ കൈകൾ സ്വീകരിച്ച ഗോകുലപ്രിയന്റെ കൈകളിൽ സ്നേഹത്തോടെ ചുംബിച്ച് അനീഷിന്റെ സഹോദരിമാർ. കൊച്ചിയിൽ നടന്ന ദാതാവ്–സ്വീകർത്താവ് കുടുംബസംഗമത്തിലെ ഹൃദയസ്പർശിയായ നിമിഷം

വെബ് ഡെസ്ക്

Published on Nov 08, 2026, 04:07 AM | 1 min read

കൊച്ചി


ആ വാച്ച്‌ ഗോകുലപ്രിയന്റെ കയ്യിൽ കെട്ടി സ്‌നേഹചുംബനം നൽകുന്പോൾ അവരുടെ മനസിൽ തെളിഞ്ഞത്‌ അനീഷിന്റെ മുഖമായിരുന്നു. ആ നിമിഷങ്ങളെ ഗോകുലപ്രിയൻ ഹൃദയത്തോടുചേർത്തു. അനീഷിന്റെ കൈകളാണ്‌ ഗോകുലപ്രിയന്‌ കഴിഞ്ഞവർഷം ശസ്‌ത്രക്രിയയിലൂടെ വച്ചുപിടിപ്പിച്ചത്‌. പൂജപ്പുര സെൻട്രൽ ജയിൽ ഉദ്യോഗസ്ഥനായ അനീഷിന്‌ ശബരിമല യാത്രക്കിടെയുണ്ടായ അപസ്മാരത്തെ തുടർന്നാണ്‌ മസ്‌തിഷ്‌കമരണം സംഭവിച്ചത്‌. സേലം സ്വദേശി ഗോകുലപ്രിയന്‌ അമൃത ആശുപത്രിയിൽ ഡോ. സുബ്രഹ്മണ്യ അയ്യരുടെ നേതൃത്വത്തിലുള്ള സംഘം വിജയകരമായി കൈകൾ മാറ്റിവച്ചു.


2018-ലുണ്ടായ വൈദ്യുതാഘാതത്തിലാണ്‌ ഗോകുലപ്രിയന് ഇരുകൈകളും നഷ്ടപ്പെട്ടത്‌. അനീഷിന്റെ ഓർമ പങ്കുവെയ്‌ക്കാനായി സഹോദരിമാരായ ലക്ഷ്മിയും അഞ്ജുവും കുടുംബാംഗങ്ങളും ശനിയാഴ്‌ച ആശുപത്രിയിൽ ഗോകുലപ്രിയനെയും അമ്മയെയും കാണാനെത്തുകയായിരുന്നു. സഹോദരൻ മരിച്ചിട്ട് ഞായറാഴ്ച ഒരുവർഷം തികയുകയാണെന്നും മരണാനന്തര അവയവദാനത്തിലൂടെ ഏഴുപേരിലൂടെ അദ്ദേഹം ഇപ്പോഴും ജീവിക്കുന്നുണ്ടെന്നുമുള്ള സഹോദരിയുടെ വാക്കുകൾ സദസ്സിനെ വികാരാധീനമാക്കി.


അമൃത ഹോസ്പിറ്റൽസ് ഗ്രൂപ്പ് മെഡിക്കൽ ഡയറക്ടർ ഡോ. പ്രേം നായർ, കെ–-സോട്ടോ എക്സി. ഡയറക്ടർ ഡോ. നോബിൾ ഗ്രേഷ്യസ്, ഡോ. സുബ്രഹ്മണ്യ അയ്യർ, ഡോ. കിഷോർ പുരുഷോത്തമൻ, ഡോ. സാം തോമസ്, ഡോ.ആർ ജനാർദ്ദനൻ, ഡോ. ജോർജ് കുര്യൻ, ഡോ. ബാലു സി ബാബു, ഡോ. ജെറി പോൾ, ഡോ. സുനിൽ രാജൻ, ഡോ. രവി ശങ്കരൻ, കോട്ടയം മെഡിക്കൽ കോളേജിലെ ട്രാൻസ്‌പ്ലാന്റ് കോർഡിനേറ്റർ നീതു പി തോമസ് എന്നിവരും പങ്കെടുത്തു.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home