Deshabhimani

നീണ്ടൂർ രക്തസാക്ഷിത്വ സ്‌മരണയിൽ ദീപശിഖ ജാഥ

neendoorile smruthimandapathilninnu

നീണ്ടൂർ രക്തസാക്ഷി മണ്ഡപത്തിൽനിന്നുള്ള ദീപശിഖ സിഐടിയു അഖിലേന്ത്യ ജനറൽ സെക്രട്ടറി എളമരം കരീം ഏറ്റുവാങ്ങി സമ്മേളനനഗറിൽ സ്ഥാപിക്കുന്നു

വെബ് ഡെസ്ക്

Published on Nov 08, 2026, 04:13 AM | 1 min read

കോട്ടയം സംസ്ഥാന സമ്മേളനനഗരിയിൽ തെളിക്കാനുള്ള ദീപശിഖ പുറപ്പെട്ടത്‌ അനശ്വര രക്തസാക്ഷികളായ ആലി, വാവ, ഗോപി എന്നിവരുടെ നീണ്ടൂരിലെ സ്‌മൃതിമണ്ഡപത്തിൽനിന്ന്‌. ജന്മിത്വത്തിനെതിരെ പോരാടി ജീവത്യാഗം ചെയ്‌ത രക്തനക്ഷത്രങ്ങളുടെ ഓർമ ജാഥയ്‌ക്ക്‌ ആവേശമായി. ദീപശിഖ സിപിഐ എം സംസ്ഥാന സെക്രട്ടറിയറ്റംഗം വി എൻ വാസവൻ, ജാഥാ ക്യാപ്റ്റൻ കെ അനിൽകുമാറിന് കൈമാറി. വി ജയപ്രകാശായിരുന്നു ജാഥാ മാനേജർ. ബാബു ജോർജ്‌ അധ്യക്ഷനായി. പി വി പ്രദീപ്‌ സംസാരിച്ചു. വാഹനങ്ങളുടെ അകമ്പടിയോടെയാണ്‌ ദീപശിഖ സമ്മേളന നഗരിയിലെത്തിയത്‌.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home