Deshabhimani

തട്ടിപ്പുസംഘങ്ങൾക്ക് 
ബാങ്ക് അക്കൗണ്ടുകൾ 
മറിച്ചുവിറ്റ മൂന്നുപേർ പിടിയിൽ

Three arrested for reselling bank accounts

മുഹമ്മദ് റോഷൻ വിപിൻ വിൻസെന്റ് അജിത് വർഗീസ്

വെബ് ഡെസ്ക്

Published on Nov 08, 2026, 03:45 AM | 1 min read

കാക്കനാട്


രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലായി നടന്ന സാമ്പത്തിക തട്ടിപ്പുകൾക്കായി ബാങ്ക് അക്കൗണ്ടുകൾ ശേഖരിച്ച് തട്ടിപ്പുസംഘങ്ങൾക്ക് മറിച്ചുവിൽപ്പന നടത്തിയിരുന്ന മൂന്നുപേരെ പിടികൂടി. തോപ്പുംപടി തൈവീട്ടിൽ വിപിൻ വിൻസെന്റ് (32), കൊച്ചി ചെറിയകടവ് വാഴക്കൂട്ടത്തിൽ അജിത് വർഗീസ് (27), തൃപ്പൂണിത്തുറയിൽ താമസിക്കുന്ന പാലക്കാട് റഹിം മൻസിലിൽ മുഹമ്മദ് റോഷൻ (26) എന്നിവരെയാണ്‌ കൊച്ചി സിറ്റി പൊലീസും സൈബർ ഡോമും ചേർന്ന്‌ അറസ്‌റ്റ്‌ ചെയ്‌തത്‌. സൈബർ പട്രോളിങ്ങിനിടെയാണ് സംഘത്തെക്കുറിച്ചുള്ള വിവരങ്ങൾ ലഭിച്ചത്. സാധാരണക്കാരായ ആളുകൾക്ക് പണം വാഗ്ദാനം ചെയ്ത് ഇവരിൽനിന്ന്‌ ബാങ്ക് അക്കൗണ്ടുകളും പാസ് ബുക്ക്‌, എടിഎം കാർഡ്‌, ചെക്ക് ബുക്ക്‌, സിം കാർഡ്‌ എന്നിവയും ശേഖരിച്ച് വൻതുകയ്ക്ക് തട്ടിപ്പുസംഘങ്ങൾക്ക് കൈമാറുന്നതായിരുന്നു ഇവരുടെ രീതി. സമൂഹമാധ്യമങ്ങളിലെ വ്യാജ പ്രൊഫൈലുകളിലൂടെയാണ് പ്രതികൾ പരസ്പരം ബന്ധം പുലർത്തിയിരുന്നതെന്ന് പൊലീസ് വ്യക്തമാക്കി.​ സിറ്റി ഡെപ്യൂട്ടി പൊലീസ് കമീഷണർ അരുൺ കെ പവിത്രൻ, എസിപി എ അനന്തലാൽ എന്നിവരുടെ നേതൃത്വത്തിലുള്ള അന്വേഷകസംഘമാണ്‌ എറണാകുളം കെഎസ്ആർടിസി ബസ്‌സ്റ്റാൻഡിനുസമീപം ബാങ്ക് അക്കൗണ്ടുകളും സിം കാർഡുകളും കൈമാറുന്നതിനിടെ പ്രതികളെ പിടികൂടിയത്.​ അറസ്റ്റിലായവർക്കെതിരെ വിവിധ സ്റ്റേഷനുകളിൽ നേരത്തേയും കേസുകളുണ്ട്‌. ​



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home