ad
Deshabhimani

സംസ്ഥാന ഫാസ്റ്റ് ഫൈവ് നെറ്റ്‌ബോൾ

തൃശൂരും പാലക്കാടും ചാമ്പ്യന്മാർ

....
വെബ് ഡെസ്ക്

Published on Jun 16, 2026, 12:11 AM | 1 min read

തൃശൂർ

സംസ്ഥാന ഫാസ്റ്റ് ഫൈവ് നെറ്റ്‌ബോൾ ചാമ്പ്യൻഷിപ്പിൽ ആൺകുട്ടികളുടെ വിഭാഗത്തിൽ ആതിഥേയരായ തൃശൂർ ജില്ല കിരീടം ചൂടി. വാശിയേറിയ പോരാട്ടങ്ങൾക്കൊടുവിൽ എറണാകുളം ജില്ല രണ്ടാം സ്ഥാനവും തിരുവനന്തപുരം ജില്ല മൂന്നാം സ്ഥാനവും കരസ്ഥമാക്കി. പെൺകുട്ടികളുടെ വിഭാഗത്തിൽ കോഴിക്കോടിനെ പരാജയപ്പെടുത്തി പാലക്കാട് ജില്ല ജേതാക്കളായി. ഈ വിഭാഗത്തിൽ എറണാകുളം ജില്ലയ്‌ക്കാണ് മൂന്നാം സ്ഥാനം. വിജയികൾക്കുള്ള ട്രോഫികൾ ജില്ലാ സ്പോർട്സ് കൗൺസിൽ പ്രസിഡന്റ് സി സുമേഷ് വിതരണം ചെയ്തു. ചടങ്ങിൽ സംസ്ഥാന നെറ്റ്‌ബോൾ അസോസിയേഷൻ പ്രസിഡന്റ് എസ് നജുമുദീൻ, ജില്ലാ സ്പോർട്സ് കൗൺസിൽ വൈസ് പ്രസിഡന്റ് അഖിൽ അനിരുദ്ധൻ, സംസ്ഥാന സെക്രട്ടറി ശിൽപ്പ, സംസ്ഥാന ട്രഷറർ ജൂഡ് ആന്റണി, സാബിറ, അന്നമ്മ ടൈറ്റസ് എന്നിവർ സംസാരിച്ചു.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home