ad
Deshabhimani

മെഡിക്കൽ കോളേജ്‌

സ‍ൗജന്യ ഓട്ടോ സർവീസ് തുടങ്ങി

മെഡിക്കൽ കോളേജ്‌

കോട്ടയം മെഡിക്കൽ കോളേജ്‌ ആശുപത്രി കോമ്പ‍ൗണ്ടിൽ രോഗികൾക്കായി സ‍ൗജന്യ സർവീസ്‌ നടത്തുന്ന ഓട്ടോറിക്ഷകൾ

വെബ് ഡെസ്ക്

Published on Jun 16, 2026, 01:24 AM | 1 min read

കോട്ടയം

മെഡിക്കൽ കോളേജ്‌ ആശുപത്രിയിലെത്തുന്ന രോഗികൾക്കുള്ള സ‍ൗജന്യ ഓട്ടോറിക്ഷകൾ സർവീസ്‌ തുടങ്ങി. ഒരു ബ്ലോക്കിൽനിന്ന്‌ മറ്റൊരു ബ്ലോക്കിലേക്ക്‌ പോകാൻ ഇതുപയോഗിക്കാം. മുൻ എംഎൽഎ വി എൻ വാസവൻ എംഎൽഎ ഫണ്ടിൽനിന്ന്‌ അനുവദിച്ച 9,99,100 രൂപ ചെലവഴിച്ചാണ്‌ മെഡിക്കൽ കോളേജ്‌ കോമ്പ‍ൗണ്ടിനുള്ളിലെ സർവീസിന്‌ മൂന്ന്‌ ഓട്ടോറിക്ഷകൾ സജ്ജമാക്കിയത്‌. ആരോഗ്യസ്ഥിതി മോശമായ രോഗികൾ അതിവിശാലമായ മെഡിക്കൽ കോളേജ്‌ ആശുപത്രിയിൽ ഒരു വിഭാഗത്തിൽനിന്ന്‌ മറ്റുവിഭാഗത്തിലേക്ക്‌ പോകാൻ പ്രയാസപ്പെട്ടിരുന്നത്‌ പരിഗണിച്ചാണ്‌ ഓട്ടോറിക്ഷ ഏർപ്പാടാക്കാൻ തീരുമാനിച്ചത്‌. രോഗികൾക്കും കൂട്ടിരിപ്പുകാർക്കും ഉപയോഗിക്കാം. ഒന്നരമാസം മുമ്പേ ഓട്ടോറിക്ഷകൾ മെഡിക്കൽ കോളേജിൽ എത്തിയിരുന്നു. ഇതിന്റെ പ്രവർത്തനം കുടുംബശ്രീയുടെ നേതൃത്വത്തിലായിരിക്കും.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home