യുഡിഎഫ് കള്ളപ്രചാരണത്തിന് കണക്ക് മറുപടി
print edition 2 മാസം; സംസ്ഥാന വരുമാനത്തിൽ വലിയ കുതിപ്പ്

തിരുവനന്തപുരം: നടപ്പുസാമ്പത്തികവർഷം രണ്ടുമാസം പിന്നിട്ടപ്പോൾ സംസ്ഥാനത്തിന്റെ വരുമാനത്തിൽ വലിയ മുന്നേറ്റം. കഴിഞ്ഞ സാമ്പത്തികവർഷത്തിന്റെ ആദ്യ രണ്ടുമാസം ആകെ വരുമാനം 16,667 കോടിയായിരുന്നത് ഇപ്പോൾ 22,296 കോടിയായി ഉയർന്നു. സംസ്ഥാന ബജറ്റിൽ ലക്ഷ്യമിട്ടതിന്റെ 14 ശതമാനമാണിത്. പുറമെ, ഏപ്രിൽ മാസത്തിലെ സംയോജിത ചരക്ക്, സേവന നികുതി (ഐജിഎസ്‌ടി) വിഹിതമായി 3502 കോടിയും ലഭിച്ചു. എൽഡിഎഫ് ഭരണത്തിൽ സാമ്പത്തിക നില കൂട്ടക്കുഴപ്പത്തിലായിരുന്നുവെന്ന യുഡിഎഫ് സർക്കാരിന്റെ ആക്ഷേപം തള്ളുന്നതാണ് കണക്കുകൾ.
ഐജിഎസ്‌ടി വരുമാനം വീതംവയ്‌ക്കുന്നതിലെ പിഴവ് തിരുത്തിക്കാൻ എൽഡിഎഫ് സർക്കാർ നടത്തിയ നിരന്തര സമ്മർദം ഫലംകണ്ടു. 2025 ഏപ്രിലിൽ ഐജിഎസ്‌ടി വിഹിതം 2253 കോടിയായിരുന്നു. ഇത്തവണ 1249 കോടി രൂപയാണ് വർധിച്ചത്. 2025 ഏപ്രിൽ, മെയ് മാസത്തിൽ 14460.35 കോടിയായിരുന്നു റവന്യു വരുമാനം. ഇൗ ഏപ്രിലിൽ 22265.50 കോടിയായി. ഇൗ സാമ്പത്തികവർഷം നികുതിവരുമാനംമാത്രം 18,510.79 കോടിയായി.
നികുതി, നികുതിയേതരം, വായ്‌പ, മറ്റുള്ളവയുൾപ്പെടെ 37,109.63 കോടിയാണ് രണ്ടുമാസത്തെ ആകെ വരുമാനം. എൽഡിഎഫ് സർക്കാറിന്റെ ബജറ്റിൽ ഇൗ സാമ്പത്തിക വർഷം ലക്ഷ്യമിട്ടതിന്റെ 15.47 ശതമാനം വരുമാനമാണിത്. 10 മാസം അവശേഷിക്കെയാണ് ഇൗ ഉയർന്ന നേട്ടം. എൽഡിഎ-ഫ് സർക്കാരിന്റെ കാര്യക്ഷമമായ ഇടപെടലിലൂടെയുണ്ടായ നേട്ടം യുഡിഎഫ് സർക്കാരിനാണ് ഗുണമുണ്ടാക്കുക.









0 comments