ad
Deshabhimani

പ്ലസ്‌ വൺ: ആദ്യദിനം പ്രവേശനം നേടിയത്‌ 2680 പേർ

Deshabhimani - ദേശാഭിമാനി ദിനപ്പത്രം
avatar
സ്വന്തം ലേഖകൻ

Published on Jun 16, 2026, 02:30 AM | 1 min read

കൊല്ലം

ആദ്യദിനം പ്ലസ്‌ വണിന്‌ സ്ഥിരപ്രവേശനം നേടിയത്‌ ജില്ലയിൽ 2680 പേർ. 915 പേർ താല്‍ക്കാലികപ്രവേശനം നേടി. രേഖകൾ ക്യത്യമല്ലാത്തതിനാൽ ഒരു വിദ്യാർഥിയുടെ പ്രവേശനം നിരസിച്ചു. അർഹതയുണ്ടായിട്ടും ഒരാൾ പ്രവേശനം നേടിയില്ല. 15,581 പേർ ഇനി പ്രവേശനം നേടാനുണ്ട്‌. 19,178 പേരാണ്‌ ആദ്യഘട്ട മെറിറ്റ്‌ പട്ടികയിലുള്ളത്‌. 29,935 പേരായിരുന്നു ഇക്കൊല്ലത്തെ അപേക്ഷകർ. ആകെയുള്ളതിൽ 3003 പേർ മറ്റു ജില്ലകളിൽ അപേക്ഷകരാണ്‌. ഭിന്നശേഷി വിഭാഗത്തിനുള്ള അധിക സീറ്റ്‌ ഉൾപ്പെടെ 22,475 സീറ്റാണ്‌ ജില്ലയിലുള്ളത്‌. മോഡൽ റസിഡൻഷ്യൽ സ്‌കൂൾ ക്വാട്ടയിൽ 100 സീറ്റിൽ 75 സീറ്റ്‌ അലോട്ട്‌ ചെയ്‌തിട്ടുണ്ട്‌. 25 ഒഴിവാണുള്ളത്‌. പ്രവേശനത്തിന്റെ ആദ്യദിനം എല്ലാ സ്‌കൂളിലും തിരക്ക്‌ അനുഭവപ്പെട്ടു. അച്ഛനമ്മമാർക്കൊപ്പം ക്യത്യമായ രേഖകളുമായെത്തിയവർക്ക്‌ കാലതാമസം ഉണ്ടായില്ല. മിക്കവരും രേഖകളുടെ പകർപ്പ്‌ ഒപ്പം കരുതിയിരുന്നു. ഒന്നാമത്തെ ഓപ്‌ഷൻ ലഭിച്ചവർ ഫീസടച്ച്‌ സ്ഥിരപ്രവേശനം നേടി. ബുധൻ വൈകിട്ട്‌ അഞ്ച്‌ വരെയാണ്‌ ആദ്യഘട്ട പ്രവേശനത്തിന്റെ സമയം. അലോട്ട്‌മൈന്റ്‌ ലെറ്ററിൽ രേഖപ്പെടുത്തിയ ഫീസാണ്‌ സ്‌കൂളുകളിൽ അടയ്‌ക്കുന്നത്‌. മറ്റ്‌ ഓപ്‌ഷനുകളിൽ അലോട്ട്‌മെന്റ്‌ ലഭിക്കുന്നവർക്ക്‌ ഇഷ്ടാനുസരണം താൽക്കാലികമോ സ്ഥിരപ്രവേശനമോ നേടാം. താൽക്കാലിക പ്രവേശനം നേടുന്നവർ ഫീസടയ്‌ക്കണ്ട. അലോട്ട്‌മെന്റ്‌ ലഭിച്ചിട്ടും താല്‍ക്കാലിക പ്രവേശനം നേടാത്ത വിദ്യാർഥികളെ തുടർന്നുള്ള അലോട്ട്‌മെന്റിൽ പരിഗണിക്കില്ല. അലോട്ട്‌മെന്റ്‌ ലഭിച്ച വിദ്യാർഥികളെല്ലാം രക്ഷാകർത്താക്കൾക്കൊപ്പം സ്‌കൂളുകളിൽ പ്രവേശനത്തിന്‌ ഹാജരാകണം. ആദ്യ അലോട്ട്‌മെന്റിൽ ഇടം നേടാത്തവർ അടുത്ത അലോട്ട്‌മെന്റിനായി കാത്തിരിക്കണം. എസ്‌എസ്‌എൽസി പുനഃപരിശോധനാ ഫലം ഉൾപ്പെടുത്തിയാണ്‌ അലോട്ട്‌മെന്റ്‌ പ്രസിദ്ധീകരിച്ചത്‌.



Tags
deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home