ad
Deshabhimani

കളിക്കളത്തിലേ മാജിക്‌ അറിയാനാകു

ഡേവിഡ്‌ കനേഡ   \ഫോട്ടോ: സുരേന്ദ്രൻ മടിക്കൈ

ഡേവിഡ്‌ കനേഡ \ഫോട്ടോ: സുരേന്ദ്രൻ മടിക്കൈ

avatar
കെ എ നിധിൻ നാഥ്‌

Published on Sep 28, 2026, 12:32 AM | 2 min read


തൃശൂർ

സ്‌പാനിഷ്‌ പരിശീലകൻ ഡേവിഡ് കനേഡയ്‌ക്ക്‌ കീഴിലാണ്‌ സൂപ്പർ ലീഗ്‌ കേരളയിൽ തൃശൂർ മാജിക് എഫ്‌സി കളിത്തിലിറങ്ങുന്നത്‌. യൂറോപ്യൻ ലീഗിൽ വലൻസിയ എഫ്‌സിയുടെ സഹപരിശീലകനായിരുന്നു അദ്ദേഹം. ആദ്യ കളിയിൽ കണ്ണൂർ വാരിയേഴ്‌സിനോട്‌ പരാജയപ്പെട്ട ടീം വ്യാഴാഴ്‌ച തൃശൂരിൽ കൊച്ചിയോട്‌ വിജയം ഉറപ്പിക്കാനുള്ള തയ്യാറെടുപ്പിലാണ്‌. ഡേവിഡ് കനേഡ ദേശാഭിമാനിയുമായി സംസാരിക്കുന്നു... ​• സീസണിലെ പ്രതീക്ഷകൾ എങ്ങനെയാണ്‌? നമ്മൾ നടത്തിയ പരിശീലനത്തിന്റെയും തയ്യാറെടുപ്പുകളുടെയും ഫലം എങ്ങനെയാണെന്ന്‌ കളിക്കളത്തിലാണ്‌ അറിയാൻ കഴിയുക. എല്ലാ കളിക്കാരെയും ഉൾപ്പെടുത്തി കാര്യമായ പരിശീലനം നടത്താനുള്ള സമയം ലഭിച്ചില്ല. ഫുട്‌ബോളിൽ ഓരോ ദിവസവും പുതിയതാണ്‌. ആദ്യ കളിയുടെ അടിസ്ഥാനത്തിലാണ്‌ കാര്യങ്ങൾ വിലയിരുത്തുന്നത്. മത്സരങ്ങളാണ് യഥാർഥ അളവുകോൽ. ഫിറ്റ്നസ് നിലനിർത്താൻ പരിശീലനം നല്ലതായിരിക്കാം. എന്നാൽ, ഏറ്റവും പ്രധാനപ്പെട്ട കാര്യം മത്സരങ്ങളിലെ പ്രകടനമാണ്. • യൂറോപ്പിൽ ടീമിനെ പരിശീലിപ്പിച്ച അനുഭവമുള്ളയാളാണ്‌. ഏത്‌ രീതിയിലാണ്‌ ടൂർണമെന്റിനെ സമീപിക്കുന്നത്‌? യൂറോപ്പിൽ നിന്ന്‌ വ്യത്യസ്തമായാണ്‌ കളിക്കാർ ഇവിടെ കളിയെ മനസ്സിലാക്കുന്നത്‌. അതേസമയം ഇവിടത്തെ സാഹചര്യങ്ങളുമായി ഞാൻ പൊരുത്തപ്പെടാനും കളിക്കാരുടെ മികച്ച പ്രകടനം പുറത്തെടുക്കാനും ശ്രമിക്കുകയാണ്‌. കഴിഞ്ഞ തവണ ഫൈനലിൽ എത്തിയ ടീമാണ്‌. ഫൈനലിസ്റ്റുകളുടെ കളി പുറത്തെടുക്കാൻ കഴിയണം. എന്നാൽ ടീമിൽ വലിയ മാറ്റങ്ങളുണ്ട്‌. ഇതൊരു ഹ്രസ്വമായ ടൂർണമെന്റാണ്‌. അകത്ത്‌ സർപ്രൈസുകളുള്ള അടച്ചപെട്ടി പോലെയാണ്‌ ടൂർണമെന്റ്‌. അതിനകം മുൻകൂട്ടി അറിയാൻ സാധിക്കില്ല. മത്സരത്തിന്റെ പൊതുവായ നിലവാരം എന്താണെന്ന് മനസ്സിലാക്കാൻ ശ്രമിക്കുകയാണ്‌. ഒപ്പം അത് നമ്മളുടേതുമായി താരതമ്യം ചെയ്യണം. മറ്റുള്ളവരുമായി താരതമ്യം ചെയ്യാതെ, നമ്മുടെ കാര്യം വ്യക്തമാകില്ല. ​• കളിയുടെ തന്ത്രങ്ങൾ എങ്ങനെയാണ്‌? കളിക്കാരുടെ നിലവാരത്തെ ആശ്രയിച്ചാണ്‌ പ്രധാനമായും തന്ത്രങ്ങൾ മെനയുന്നത്‌. ഉയർന്ന നിലവാരമുള്ള മത്സരം കളിക്കുമ്പോൾ അതിനനുസരിച്ച്‌ ഉയരാനാകണം. പലപ്പോഴും മുൻകൂട്ടി തന്നെ തീരുമാനങ്ങൾ എടുക്കും. പക്ഷെ അതിനു വിപരീതമായി നടക്കുമ്പോൾ അതിനു അനുസരിച്ച്‌ മാറാനാകണം. പന്ത്‌ നഷ്ടമായാൽ തിരിച്ചുപിടിക്കുക എന്നത് വളരെ ബുദ്ധിമുട്ടാണ്. ഒരുപക്ഷേ നമ്മൾ പ്രതീക്ഷിച്ചതിലും കൂടുതൽ തവണ നമുക്ക് പന്ത് നഷ്ടപ്പെട്ടേക്കാം. പക്ഷെ കളിക്കാർ എങ്ങനെയാണ് പടിപടിയായി മുന്നേറുന്നതെന്നും അവരുടെ നിലവാരം ഉയർത്തുന്നതെന്നുമാണ്‌ പ്രധാനം. ഇതിനു കുറച്ചു സമയം നൽകേണ്ടതുണ്ട്.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home