സ്‌നേഹാദരമേറ്റുവാങ്ങി കായിക താരങ്ങള്‍

സംസ്ഥാന സ്കൂൾ കായിക മേളയിൽ വിജയികളായ ജില്ലയിലെ വിദ്യാർഥികൾക്കുള്ള സ്വീകരണ പരിപാടി ഉദ്‌ഘാടനം ചെയ്ത ശേഷം മന്ത്രി ആർ ബിന്ദു കുട്ടികൾക്കും അധ്യാപകർക്കുമൊപ്പം
തൃശൂർ
തിരുവനന്തപുരത്തു നടന്ന സംസ്ഥാന സ്‌കൂള്‍ കായിക മേളയില്‍ ഓവറോള്‍ രണ്ടാംസ്ഥാനം നേടി ജില്ലയ്ക്ക് അഭിമാനമായ കായികതാരങ്ങള്‍ക്ക് സ്‌നേഹാദരമൊരുക്കി. മന്ത്രി ആര്‍ ബിന്ദു ഉദ്ഘാടനം ചെയ്തു. മന്ത്രി കെ രാജന്‍ മുഖ്യാതിഥിയായി. തൃശൂര്‍ ടൗണ്‍ഹാളില്‍ നടന്ന ചടങ്ങില്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് വി എസ് പ്രിന്‍സ് അധ്യക്ഷനായി. കലക്ടര്‍ അര്‍ജുന്‍ പാണ്ഡ്യന്‍ വിശിഷ്ടാതിഥിയായി. ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ലത ചന്ദ്രന്‍, ജില്ലാ വിദ്യാഭ്യാസ ഉപഡയറക്ടര്‍ പി എം ബാലകൃഷ്ണന്‍, അവിട്ടത്തൂര്‍ എല്‍ബിഎസ്എംഎച്ച്എസ് പ്രിന്‍സിപ്പൽ എസ് രാജേഷ്, വര്‍ഗീസ് പന്തല്ലൂക്കാരന്‍ എന്നിവർ സംസാരിച്ചു. ഭിന്നശേഷി വിഭാഗത്തില്‍ നിന്ന് ഉള്‍പ്പെടെ കായികമേളയില്‍ മികവുപുലര്‍ത്തിയ 750 കായിക താരങ്ങളെ ആദരിച്ചു. ഘോഷയാത്രയും നടന്നു.









0 comments