ad
Deshabhimani

ജില്ലാ ജൂഡോ ചാമ്പ്യൻഷിപ്

ജൂഡോ സ്പോർട്സ് ക്ലബ്ബിന്‌ കിരീടം

ജില്ലാ ജൂഡോ ചാമ്പ്യൻഷിപ്പിൽ കിരീടം നേടിയ തൃശൂർ ജൂഡോ സ്പോർട്സ് ക്ലബ്

ജില്ലാ ജൂഡോ ചാമ്പ്യൻഷിപ്പിൽ കിരീടം നേടിയ തൃശൂർ ജൂഡോ സ്പോർട്സ് ക്ലബ്

വെബ് ഡെസ്ക്

Published on Sep 01, 2026, 12:38 AM | 1 min read

തൃശൂർ

ജില്ലാ ജൂഡോ ചാമ്പ്യൻഷിപ്പിൽ ജൂഡോ സ്പോർട്സ് ക്ലബ് തൃശൂരിന് ഓവറോൾ കിരീടം. 22 സ്വർണ മെഡലുകളും 17 വെള്ളി മെഡലുകളും 23 വെങ്കല മെഡലുകളും നേടിയാണ്‌ ജൂഡോ സ്പോർട്സ് ക്ലബ്ബിന്റെ വിജയം. 19 സ്വർണ മെഡലുകളും 12 വെള്ളി മെഡലുകളും 13 വെങ്കല മെഡലുകളും നേടി സ്പോർട്സ് അതോറിറ്റി ഓഫ് ഇന്ത്യ (സായ്) തൃശൂർ സെന്റർ രണ്ടാം സ്ഥാനവും 11 സ്വർണ മെഡലുകളും ആറു വെള്ളി മെഡലുകളും 11 വെങ്കല മെഡലുകളും നേടി മുല്ലശേരി ജൂഡോ അക്കാദമി മൂന്നാം സ്ഥാനവും നേടി. കിഡീസ് വിഭാഗത്തിൽ ബുഡോ മാർഷൽ ആർട്സ് ഓവറോൾ കിരീടം നേടി. മുല്ലശേരി ജൂഡോ അക്കാദമി രണ്ടാം സ്ഥാനവും കരസ്ഥമാക്കി. സബ് ജൂനിയർ വിഭാഗത്തിൽ മുല്ലശേരി ജൂഡോ അക്കാദമി ഓവറോൾ കിരീടം സ്വന്തമാക്കി. ചാഴൂർ ജൂഡോ അക്കാദമിക്കാണ്‌ രണ്ടാം സ്ഥാനം. കേഡറ്റ് വിഭാഗത്തിൽ ജൂഡോ സ്പോർട്സ് ക്ലബ്, തൃശൂർ കിരീടം നേടി. സായ് സെന്റർ രണ്ടാം സ്ഥാനത്തെത്തി. ജൂനിയർ വിഭാഗത്തിൽ ജൂഡോ സ്പോർട്സ് ക്ലബ് കിരീടം കരസ്ഥമാക്കി. സായ് സെന്റർ, തൃശൂരിനാണ്‌ രണ്ടാം സ്ഥാനം. സീനിയർ വിഭാഗത്തിൽ ജൂഡോ സ്പോർട്സ് ക്ലബ് ഓവറോൾ കിരീടം സ്വന്തമാക്കി. സായ് സെന്റർ രണ്ടാം സ്ഥാനത്തെത്തി. ചാമ്പ്യൻഷിപ്പിൽ ആൺകുട്ടികളുടെ വിഭാഗത്തിലെ മികച്ച ജൂഡോ താരമായി ജൂഡോ സ്പോർട്സ് ക്ലബ്, തൃശൂരിന്റെ യു കെ മുഹമ്മദ് മിഷാലിനെയും പെൺകുട്ടികളുടെ വിഭാഗത്തിൽ മുല്ലശേരി ജൂഡോ അക്കാദമിയുടെ കെ എസ്‌ കൃഷ്ണവേണിയെയും തെരഞ്ഞെടുത്തു. മത്സരത്തിൽ ഒന്നും രണ്ടും മൂന്നും സ്ഥാനങ്ങൾ നേടിയ താരങ്ങൾ സംസ്ഥാന ജൂഡോ ചാമ്പ്യൻഷിപ്പിൽ തൃശൂർ ജില്ലയെ പ്രതിനിധീകരിക്കും.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home