മലേക്കുരിശ് ദയറായിലേക്ക് വിശ്വാസിപ്രവാഹം

മലേക്കുരിശ് ദയറായിൽ ബസേലിയോസ് പൗലോസ് ദ്വിതീയൻ ബാവായുടെ കബറിങ്കൽ കാതോലിക്ക ബസേലിയോസ് ജോസഫ് ബാവാ ധൂപപ്രാർഥന നടത്തുന്നു
കോലഞ്ചേരി
മലേക്കുരിശ് ദയറായിൽ ബസേലിയോസ് പൗലോസ് ദ്വിതീയൻ ബാവായുടെ കബർ വണങ്ങാൻ ആയിരങ്ങളെത്തി. ഓർമപ്പെരുന്നാളിനോടനുബന്ധിച്ച് മലങ്കരയുടെ വിവിധ പള്ളികളിൽനിന്ന് എത്തിയ കാൽനടതീർഥാടകരെ ദയറാധിപൻ കുര്യാക്കോസ് മോർ ദിയസ്കോറസ് മെത്രാപോലീത്തയുടെ നേതൃത്വത്തിൽ സ്വീകരിച്ചു.
തുടർന്ന് കാതോലിക്ക ബസേലിയോസ് ജോസഫ് ബാവായുടെ മുഖ്യകാർമികത്വത്തിൽ കബറിങ്കൽ ധൂപപ്രാർഥനയും സന്ധ്യാപ്രാർഥനയും നടന്നു. അനുസ്‌മരണ പ്രഭാഷണവും സൺഡേ സ്‌കൂൾ വിദ്യാർഥികൾക്കുള്ള അവാർഡുകളും ബാവാ സമ്മാനിച്ചു.
മെത്രാപോലീത്തമാരായ യൂഹാനോൻ മോർ മിലിത്തിയോസ്, ഗീവർഗീസ് മോർ അത്താനാസിയോസ്, മർക്കോസ് മോർ ക്രിസോസ്റ്റമോസ്, യാക്കോബ് മോർ അന്തോണിയോസ്, ഐസക് മോർ ഒസ്താത്തിയോസ്, ഗബ്രിയേൽ മോർ ഗ്രിഗോറിയോസ് എന്നിവർ സഹകാർമികരായി.
ചൊവ്വ രാവിലെ ആറിന് കുർബാന, ധൂപപ്രാർഥന, 8.30ന് മൂന്നിന്മേൽ കുർബാനയ്‌ക്ക് കാതോലിക്ക ബസേലിയോസ് ജോസഫ് ബാവാ പ്രധാന കാർമികത്വം വഹിക്കും. പകൽ ഒന്നിന് മുളന്തുരുത്തി മാർതോമൻ പള്ളിയിൽ കബറടങ്ങിയിരിക്കുന്ന യൂയാക്കിം മോർ കൂറിലോസ് ബാവായുടെ കബറിങ്കലേക്ക് തീർഥയാത്ര.
ബുധൻ രാവിലെ 7.30ന് കുർബാനയ്‌ക്കുശേഷം പെരുന്നാളിന് കൊടിയിറങ്ങും.










0 comments