കനിവ് നറുക്കെടുപ്പ്: സമ്മാനം കൈമാറി

അങ്കമാഅങ്കമാലി കനിവ് പാലിയേറ്റീവ് സൊസൈറ്റിയുടെ സമ്മാനക്കൂപ്പൺ നറുക്കെടുപ്പിൽ ഒന്നാംസമ്മാനം ലഭിച്ച വി വി ഷൈജുവിന് ഡബിൾഡോർ ഫ്രിഡ്ജിന്റെ രേഖ സിപിഐ എം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ കൈമാറുന്നുലി കനിവ് പാലിയേറ്റീവ് സൊസൈറ്റിയുടെ സമ്മാനക്കൂപ്പൺ നറുക്കെടുപ്പിൽ ഒന്നാംസമ്മാനം ലഭിച്ച വി വി ഷൈജുവിന് ഡബിൾഡോർ ഫ്രിഡ്ജിന്റെ രേഖ സിപിഐ എം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ കൈമാറുന്നു
അങ്കമാലി
എ പി കുര്യൻ ദിനത്തിൽ നടന്ന അങ്കമാലി കനിവ് പാലിയേറ്റീവ് സൊസൈറ്റി സമ്മാനക്കൂപ്പൺ നറുക്കെടുപ്പിൽ ഒന്നാംസമ്മാനമായ ഡബിൾ ഡോർ ഫ്രിഡ്ജ് സിപിഐ എം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ കൈമാറി.
മഞ്ഞപ്ര വടക്കുംചേരി വി വി ഷൈജുവിനാണ് (കൂപ്പൺ നന്പർ: 8593) ഫ്രിഡ്‌ജ് ലഭിച്ചത്. കനിവ് രക്ഷാധികാരി കെ പി റെജീഷ് അധ്യക്ഷനായി. കെ കെ ഷിബു, കെ തുളസി, കനിവ് പ്രസിഡന്റ് എം ടി വർഗീസ്, സെക്രട്ടറി എം പി സേതുമാധവൻ, എം പി തരിയൻ എന്നിവർ പങ്കെടുത്തു.
സമ്മാനങ്ങൾക്ക് അർഹരായവർ 15നകം കൂപ്പണുമായി കനിവ് ഭാരവാഹികളെ ബന്ധപ്പെട്ട് സമ്മാനങ്ങൾ കൈപ്പറ്റണം.










0 comments