ad
Deshabhimani

യങ്‌ ഇന്നൊവേറ്റേഴ്‌സ് പ്രോഗ്രാം: എത്തിയത്‌ 23,568 ആശയങ്ങൾ

YIP
വെബ് ഡെസ്ക്

Published on Sep 02, 2026, 02:11 AM | 1 min read

തിരുവനന്തപുരം : കെ ഡിസ്‌കിന്റെ നേതൃത്വത്തിൽ നടപ്പാക്കുന്ന രാജ്യത്തെ ഏറ്റവും വലിയ വിദ്യാർഥി ഇന്നൊവേഷൻ പരിപാടിയായ യങ്‌ ഇന്നൊവേറ്റേഴ്‌സ് പ്രോഗ്രാമിന്റെ സ്‌കൂൾവിഭാഗത്തിലെ ആശയ സമർപ്പണം പൂർത്തിയായി. 4645 സ്‌കൂളുകളിൽനിന്നായി 2,38,807 വിദ്യാഥികൾ രജിസ്റ്റർ ചെയ്‌തിരുന്നു. 23,568 ആശയങ്ങൾ സമർപ്പിച്ചു. 6048 ആശയങ്ങൾ സമർപ്പിച്ച് തുടർച്ചയായ മൂന്നാംതവണയും കൊല്ലം ജില്ല ഒന്നാമതെത്തി. മലപ്പുറം, കണ്ണൂർ ജില്ലകൾ രണ്ടും മൂന്നും സ്ഥാനങ്ങൾ നേടി. പാലക്കാട്‌ ജില്ലയിൽനിന്നാണ്‌ ഏറ്റവും കൂടുതൽ വിദ്യാർഥികൾ രജിസ്റ്റർചെയ്‌തത്‌. സ്‌കൂൾതലത്തിൽ 1271 ആശയങ്ങളുമായി കണ്ണൂർ പെരിങ്ങത്തൂർ എൻഎഎംഎച്ച്‌എസ്‌എസ്‌ ഒന്നാംസ്ഥാനം കരസ്ഥമാക്കി.


കൊല്ലം അയണിവേലിക്കുളങ്ങര ജെഎഫ്‌കെഎം വിഎച്ച്‌എസ്‌എസ്‌, പാലക്കാട്‌ എടത്തനാട്ടുകര ജിഒഎച്ച്‌എസ്‌ എന്നീ സ്കൂളുകൾ രണ്ടും മൂന്നും സ്ഥാനങ്ങൾ നേടി. സിബിഎസ്‌ഇ വിഭാഗത്തിൽ കോട്ടയം മേരിമ‍ൗണ്ട്‌ പബ്ലിക്‌ സ്‌കൂൾ ഒന്നാം സ്ഥാനം നേടി. അടൂർ കേന്ദ്രീയ വിദ്യാലയം, കോഴിക്കോട്‌ ബാലുശേരി മർക്കാസ്‌ പബ്ലിക്‌ സ്‌കൂൾ എന്നീ സ്കൂളുകൾ രണ്ടും മൂന്നും സ്ഥാനങ്ങൾ കരസ്ഥമാക്കി. ബ്ലോക്ക്‌ വിഭാഗത്തിൽ കരുനാഗപ്പള്ളി ബിആർസിക്കാണ്‌ ഒന്നാംസ്ഥാനം. പ്രാഥമിക മൂല്യനിർണയത്തിനുശേഷം വിജയികളുടെ പട്ടിക സെപ്‌തംബർ അവസാനം പ്രസിദ്ധീകരിക്കും. കോളേജ് വിഭാഗത്തിൽ 30 വരെ ആശയങ്ങൾ സമർപ്പിക്കാം. വിവരങ്ങൾക്ക്: yip.kerala.gov.in.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home