ad
Deshabhimani

വിദ്യാർഥി വേട്ടയ്ക്കെതിരെ അലയടിച്ച്‌ പ്രതിഷേധം

തിരുവനന്തപുരത്ത്‌ പൊലീസ്‌ നടത്തിയ വിദ്യാർഥി വേട്ടയ്ക്കെതിരെ കോഴിക്കോട്‌ നഗരത്തിൽ എസ്‌എഫ്‌ഐ നേതൃത്വത്തിൽ നടത്തിയ പ്രതിഷേധ പ്രകടനം

തിരുവനന്തപുരത്ത്‌ പൊലീസ്‌ നടത്തിയ വിദ്യാർഥി വേട്ടയ്ക്കെതിരെ കോഴിക്കോട്‌ നഗരത്തിൽ എസ്‌എഫ്‌ഐ നേതൃത്വത്തിൽ നടത്തിയ പ്രതിഷേധ പ്രകടനം

വെബ് ഡെസ്ക്

Published on Sep 02, 2026, 02:12 AM | 1 min read

കോഴിക്കോട്‌ കേരള സർവകലാശായിലേക്ക്‌ നടത്തിയ പ്രതിഷേധത്തെ ചോരയിൽ മുക്കിക്കൊല്ലാൻ ശ്രമിച്ച പൊലീസ്‌ നിലപാടിനെതിരെ എസ്‌എഫ്‌ഐ പ്രതിഷേധം. തിരുവനന്തപുരത്ത്‌ നടന്ന വിദ്യാർഥി വേട്ടയിൽ ജില്ലയിലും പ്രതിഷേധം അലയടിച്ചു. 
 എസ്‌എഫ്‌ഐ കേന്ദ്രകമ്മിറ്റിയംഗം ആര്യപ്രസാദ്‌, സംസ്ഥാന സെക്രട്ടറിയറ്റംഗം വൈഷ്‌ണവി ഷാജി എന്നിവരടക്കമുള്ള വിദ്യാർഥികൾക്ക്‌ പൊലീസ്‌ ലാത്തിച്ചാർജിൽ ഗുരുതര പരിക്കേറ്റിട്ടുണ്ട്‌. പൊലീസ്‌ നടപടിയിൽ പ്രതിഷേധിച്ച്‌ കോഴിക്കോട്‌ നഗരത്തിൽ പ്രകടനം നടത്തി. ജില്ലാ ജോ. സെക്രട്ടറി പി സ്വരാഗ്‌, സെക്രട്ടറിയറ്റംഗങ്ങളായ പി നൃദുൽ, കെ ജിഷ്ണു, കെ ആസാദ്‌ എന്നിവർ നേതൃത്വം നൽകി.



Tags
deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home