ad
Deshabhimani

പരാഗ്വേയിൽ ഡോക്ടർമാരുടെ കൂട്ടരാജി

Paraguay
വെബ് ഡെസ്ക്

Published on Sep 02, 2026, 02:07 AM | 1 min read

അസുൻസിയോൻ : പൊതുജനാരോഗ്യ മേഖലയെ കൈയൊഴിയുന്ന വലതുപക്ഷ ഭരണത്തിനെതിരെ പരാഗ്വേയിൽ ഡോക്ടർമാരുടെ പ്രതിഷേധം ആളുന്നു. കടുത്ത മരുന്നുക്ഷാമത്തിൽ പ്രതിഷേധിച്ചും ശമ്പളവർധന ആവശ്യപ്പെട്ടും അഞ്ചുദിവസം നീണ്ട പണിമുടക്കിനു പിന്നാലെ 430 വിദഗ്ദ്ധ ഡോക്ടർമാർ ജോലി രാജിവച്ചു. പൊതുജനാരോഗ്യരംഗത്തുണ്ടായിരുന്ന പീഡിയാട്രിക് സർജന്മാരും തീവ്രപരിചരണ വിഭാഗങ്ങളിലെ 85 ശതമാനം വിദഗ്ദ്ധരും രാജി സമർപ്പിച്ചതായി ഡോക്ടർമാരുടെ സംഘടനയായ ‘സിനാമെഡ്' അറിയിച്ചു.


വലതുപക്ഷ യാഥാസ്ഥിതിക കൊളറാഡോ പാർടി സർക്കാരിന്റെ കോർപ്പറേറ്റ് പ്രീണന നയങ്ങൾ മൂലം ആരോഗ്യമേഖല ഗുരുതര പ്രതിസന്ധിയിലാണ്. അയൽരാജ്യമായ ബ്രസീലിൽ ലഭിക്കുന്ന വേതനത്തിന്റെ എട്ടിലൊന്ന് മാത്രമാണ് പരാഗ്വേയിലെ ഡോക്ടർമാർക്ക് സർക്കാർ നൽകുന്നത്. 11,000- പൊതുമേഖലാ ഡോക്ടർമാരിൽ 9,000 പേരും താല്ക്കാലിക കരാറുകളിലാണ് ജോലിചെയ്യുന്നത്.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home