ഓണാഘോഷം

പിറവം മിഡ്‌ടൗൺ റസിഡന്റ്‌സ് അസോസിയേഷൻ ഓണാഘോഷം സാബു കെ ജേക്കബ് ഉദ്‌ഘാടനം ചെയ്യുന്നു
കവളങ്ങാട്
നേര്യമംഗലം ശ്രീഭൂതനാഥ വിലാസം എൻഎസ്എസ് കരയോഗത്തിന്റെ ഓണാഘോഷവും കുടുംബസംഗമവും കോതമംഗലം താലൂക്ക് എൻഎസ്എസ് യൂണിയൻ പ്രസിഡന്റ് പി കെ രാജേന്ദ്രനാഥൻനായർ ഉദ്ഘാടനം ചെയ്തു. കരയോഗം പ്രസിഡന്റ് എം കെ വിജയൻനായർ അധ്യക്ഷനായി. സെക്രട്ടറി വി എൻ ബാലകൃഷ്ണൻനായർ, താലൂക്ക് വനിതാസമാജം പ്രസിഡന്റ് വത്സല ശശിധരൻ, സെക്രട്ടറി വിജി ചന്ദ്രശേഖരൻ, വി ആർ നാരായണൻനായർ, അനഘ അനിൽകുമാർ എന്നിവർ സംസാരിച്ചു.
വാരപ്പെട്ടി പബ്ലിക് ലൈബ്രറിയുടെ ഓണാഘോഷം പഞ്ചായത്ത് പ്രസിഡന്റ് സംഗീത പ്രതീഷ് ഉദ്ഘാടനം ചെയ്തു. ലൈബ്രറി പ്രസിഡന്റ് ടി എൻ അശോകൻ അധ്യക്ഷനായി. താലൂക്ക് ലൈബ്രറി കൗൺസിൽ സെക്രട്ടറി മനോജ് നാരായണൻ, ബ്ലോക്ക് പഞ്ചായത്ത് അംഗം ഇ എം അജാസ്, പഞ്ചായത്ത് അംഗങ്ങളായ ടി എൻ ശശി, എം കെ അനീഷ്, വാരപ്പെട്ടി സർവീസ് സഹകരണ ബാങ്ക് പ്രസിഡന്റ് എ എസ് ബാലകൃഷ്ണൻ, ലൈബ്രറി സെക്രട്ടറി സുരേഷ് എം കുമാർ എന്നിവർ സംസാരിച്ചു.
കക്കാട്ടൂർ പബ്ലിക് ലൈബ്രറിയുടെ ഓണാഘോഷവും 56–-ാമത് വാർഷികാഘോഷ സമാപന സമ്മേളനവും ബ്ലോക്ക് പഞ്ചായത്ത് അംഗം ഇ എം അജാസ് ഉദ്ഘാടനം ചെയ്തു. ലൈബ്രറി പ്രസിഡന്റ് കെ യു സൈമൺ അധ്യക്ഷനായി. പഞ്ചായത്ത് അംഗങ്ങളായ നിർമല മോഹനൻ, പ്രിയ സന്തോഷ്, താലൂക്ക് ലൈബ്രറി കൗൺസിൽ പ്രസിഡന്റ് കെ ഒ കുര്യാക്കോസ്, സെക്രട്ടറി മനോജ് നാരായണൻ, എം വി ജോയി തുടങ്ങിയവർ സംസാരിച്ചു.
ബാലസംഘം പറമ്പഞ്ചേരി യൂണിറ്റിന്റെ ഓണാഘോഷം പോത്താനിക്കാട് പഞ്ചായത്ത് പ്രസിഡന്റ് കെ പി ജയിംസ് ഉദ്ഘാടനം ചെയ്തു. യൂണിറ്റ് പ്രസിഡന്റ് വൈഗ അനിഷ് അധ്യക്ഷയായി. സെക്രട്ടറി അഷ്‌മി സുരേഷ്, കെ സി പ്രദീപ്, മേഴ്‌സി ബിജു, പി എം ശശികുമാർ, മഞ്ജു സാബു, ക്രിസ്റ്റി ബേബി തുടങ്ങിയവർ സംസാരിച്ചു.
പിറവം
മിഡ്‌ടൗൺ റസിഡന്റ്‌സ് അസോസിയേഷൻ ഓണാഘോഷം സാബു കെ ജേക്കബ് ഉദ്‌ഘാടനം ചെയ്തു. അസോസിയേഷൻ പ്രസിഡന്റ് ജോൺ ടി പോൾ അധ്യക്ഷനായി.
പെരുമ്പാവൂർ
കല്ലിൽ പബ്ലിക് ലൈബ്രറിയും കല്ലിൽ ആർട്സ് ആൻഡ് സ്പോർട്‌സ് ക്ലബ്ബും ചേർന്ന് സംഘടിപ്പിച്ച പൊന്നോണത്തിന്റെ ഭാഗമായി കലാകായിക, പൂക്കള മത്സരങ്ങൾ സംഘടിപ്പിച്ചു. സാംസ്കാരിക സമ്മേളനം താലൂക്ക് ലൈബ്രറി കൗൺസിൽ സെക്രട്ടറി എൻ പി അജയകുമാർ ഉദ്ഘാടനം ചെയ്തു. സംഘാടകസമിതി ചെയർമാൻ എൻ എൻ കുഞ്ഞ് അധ്യക്ഷനായി. പഞ്ചായത്ത് അംഗം ബിന്ദുബെസ്സി സമ്മാനവിതരണം നടത്തി. കല്ലിൽ വോയ്സിന്റെ മെഗാഷോയും ഉണ്ടായിരുന്നു.
മനക്കപ്പടി വായനശാല ഓണാഘോഷം മനോജ് മൂത്തേടൻ എംഎൽഎ ഉദ്ഘാടനം ചെയ്തു. ഒ എസ് അനീഷ് അധ്യക്ഷനായി. റാങ്ക് ജേതാവ് എസ് അഭിരാമിയെയും ഏറ്റവും കൂടുതൽ പുസ്തകം വായിച്ച ആശ ഇട്ടനെയും അഭിനന്ദിച്ചു.
പടിക്കലപ്പാറ ഗ്രാമീണ വായനശാലയുടെ ഓണാഘോഷം മനോജ് മൂത്തേടൻ എംഎൽഎ ഉദ്ഘാടനം ചെയ്തു. സി വി ഡെന്നി അധ്യക്ഷനായി. പഞ്ചായത്ത് പ്രസിഡന്റ് ബിനോയ് അരീക്കൽ പ്രതിഭകളെ ആദരിച്ചു. മുദ്ര കലാക്ഷേത്ര കുട്ടികളുടെ നൃത്തപരിപാടികളും അരങ്ങേറി.
കീഴില്ലം എൻഎസ്എസ് കരയോഗം ഓണാഘോഷവും കുടുംബസംഗമവും സംഘടിപ്പിച്ചു. യൂണിയൻ പ്രസിഡന്റ് കെ ശ്രീശകുമാർ ഉദ്ഘാടനം ചെയ്തു. കരയോഗം പ്രസിഡന്റ് നാരായണൻനായർ അധ്യക്ഷനായി. പഠനത്തിൽ മികച്ച നിലവാരം പുലർത്തിയ കുട്ടികൾക്കുള്ള സ്കോളർഷിപ്പുകൾ പ്രതിനിധി സഭാംഗം അനുരാഗ് പരമേശ്വരൻ വിതരണം ചെയ്തു. യൂണിയൻ സെക്രട്ടറി കെ രാജഗോപാലൻ, സി പി ഹരിദാസ്, രാമചന്ദ്രൻ കർത്ത, ബിന്ദു അജിത് എന്നിവർ സംസാരിച്ചു. വിവിധ മത്സരങ്ങളും ഓണസദ്യയും കലാപരിപാടികളും ഉണ്ടായിരുന്നു.
കോലഞ്ചേരി
കുറിഞ്ഞി പബ്ലിക് ലൈബ്രറിയുടെ ഓണാഘോഷവും പ്രതിഭകളെ ആദരിക്കലും പഞ്ചായത്ത് പ്രസിഡന്റ് ഷൈജ റെജി ഉദ്ഘാടനം ചെയ്തു. പി വി ജോസ് അധ്യക്ഷനായി.
കിഴക്കമ്പലം
പുക്കാട്ടുപടി വള്ളത്തോൾ സ്മാരക വായനശാല ഓണാഘോഷത്തോടനുബന്ധിച്ചു സംഘടിപ്പിച്ച സമ്മാനക്കൂപ്പണുകൾ നറുക്കെടുത്തു. ജില്ലാപഞ്ചായത്ത് അംഗം ടി എസ് സുമയ്യ ഉദ്ഘാടനം ചെയ്തു. വായനശാല സെക്രട്ടറി കെ എം മഹേഷ് അധ്യക്ഷനായി.










0 comments