അയ്യൻകാളിപ്രതിമ തകർത്തതിൽ പ്രതിഷേധം

കാലടി മരോട്ടിച്ചുവടിൽ അയ്യൻകാളിപ്രതിമ തകർത്തനിലയിൽ
കാലടി
എംസി റോഡ് മരോട്ടിച്ചുവട് ജങ്ഷനിൽ സ്ഥാപിച്ചിരുന്ന മഹാത്മ അയ്യൻകാളിപ്രതിമ സാമൂഹ്യവിരുദ്ധർ തകർത്തതിൽ കെപിഎംഎസ് അങ്കമാലി യൂണിയൻ പ്രതിഷേധിച്ചു.
പ്രതിമ തകർത്തവരെ എത്രയുംപെട്ടെന്ന് അറസ്റ്റ് ചെയ്ത് മാതൃകപരമായി ശിക്ഷിക്കണമെന്ന് ആവശ്യപ്പെട്ട് മരോട്ടിച്ചുവടിൽ ചേർന്ന പ്രതിഷേധയോഗം കെപിഎംഎസ് സംസ്ഥാന കമ്മിറ്റി അംഗം ഒ കെ രാജു ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡന്റ് ടി കെ കുഞ്ഞപ്പൻ അധ്യക്ഷനായി.
യൂണിയൻ സെക്രട്ടറി വി വി കുമാരൻ, പി എ വാസു, സി പി കുഞ്ഞപ്പൻ, കെ പി കുഞ്ഞപ്പൻ, സി സി ദേവരാജൻ എന്നിവർ സംസാരിച്ചു.










0 comments