ad
Deshabhimani

‘ഓൺമൂഡ് ഓണം മൂഡ്'

onam celebrations

അങ്ങാടിക്കടവ് അജന്തക്ലബ് ആൻഡ് ലൈബ്രറി വാർഷിക സമാപനസമ്മേളനം നഗരസഭ ചെയർപേഴ്സൺ റീത്ത പോൾ ഉദ്ഘാടനം ചെയ്യുന്നു

വെബ് ഡെസ്ക്

Published on Sep 01, 2026, 01:58 AM | 2 min read

​നെടുമ്പാശേരി


കുറുമശേരി അക്ഷര വായനശാലയുടെ 15 ദിവസം നീണ്ട ‘ഓൺമൂഡ് ഓണം മൂഡ് 2026' ഓണോത്സവ പരിപാടികൾ സമാപിച്ചു. സാംസ്കാരിക സമ്മേളനം ആലുവ താലൂക്ക് ലൈബ്രറി കൗൺസിൽ വൈസ് പ്രസിഡന്റ്‌ ഷാജി യോഹന്നാൻ ഉദ്ഘാടനം ചെയ്തു. ചലച്ചിത്ര നിരൂപകൻ എം ആർ രാജേഷ് മുഖ്യാതിഥിയായി. വായനശാല പ്രസിഡന്റ് അനീഷ് വർഗീസ് അധ്യക്ഷനായി. ഇ എസ് ശ്രീജിത്ത് മെമ്മോറിയൽ വിദ്യാഭ്യാസ അവാർഡുകളും മത്സരവിജയികൾക്ക് സമ്മാനങ്ങളും വിതരണം ചെയ്തു. കാഞ്ഞൂർ നാട്ടുപൊലിമ അവതരിപ്പിച്ച നാവോർ നാടൻപാട്ടും, ഓണോത്സവം സമ്മാനക്കൂപ്പൺ നറുക്കെടുപ്പും നടന്നു.


കാലടി


ശ്രീമൂലനഗരത്തെ സർക്കാർ ജീവനക്കാരും അധ്യാപകരും എഫ്‌എസ്‌ഇടിഒ നേതൃത്വത്തിൽ കുടുംബസംഗമവും ഓണാഘോഷവും സംഘടിപ്പിച്ചു. എഫ്എസ്ഇടിഒ ജില്ലാ സെക്രട്ടറി കെ എ അൻവർ ഉദ്ഘാടനം ചെയ്തു. എ താഹ അധ്യക്ഷനായി. തുടർന്ന് കലാമത്സരങ്ങളും സമ്മാനദാനവും നടന്നു. കൺവീനർ വി എസ് സതീശൻ, പി പി രാജേഷ്, കെ എ കൃഷ്ണകുമാർ, ജി ഉഷാദേവി, പി എൻ നിധിൻ, സി എ മനോജ് എന്നിവർ സംസാരിച്ചു.


അങ്കമാലി


അങ്കമാലി മർച്ചന്റ്സ് അസോസിയേഷന്റെ ആഭിമുഖ്യത്തിൽ 22 ദിവസമായി നടന്നുവന്ന ഷോപ്പിങ്‌ ഉത്സവം ഓണം ഫിയസ്റ്റ സമാപിച്ചു. ഉപഭോക്താക്കൾക്ക്‌ സ്ക്രാച്ച് ആൻഡ് വിൻ കൂപ്പണിലൂടെ സ്വർണനാണയങ്ങൾ, മൈക്രോവേവ് ഓവനുകൾ, മിക്സർ ഗ്രൈൻഡറുകൾ, എയർ ഫ്രയറുകൾ, ടവർ ഫാനുകൾ, ബെഡ് ഷീറ്റുകൾ, കാഷ് വൗച്ചറുകൾ, മറ്റു പ്രോൽസാഹന സമ്മാനങ്ങൾ എന്നിവ ലഭിച്ചു.


മുൻവർഷങ്ങളെ അപേക്ഷിച്ച് വലിയതോതിൽ വ്യാപാരത്തിൽ വർധനയുണ്ടായതായി പ്രസിഡന്റ് എൻ വി പോളച്ചനും ജനറൽ സെക്രട്ടറി ഡെന്നി പോളും പറഞ്ഞു. പദ്ധതി വരുംവർഷങ്ങളിലും തുടരും.

അങ്ങാടിക്കടവ് അജന്ത ക്ലബ് ആൻഡ് ലൈബ്രറി വാർഷികവും ഓണാഘോഷവും സംയുക്തമായി ആഘോഷിച്ചു. സമാപന സമ്മേളനം നഗരസഭാ അധ്യക്ഷ റീത്ത പോൾ ഉദ്ഘാടനം ചെയ്തു.

ക്ലബ് പ്രസിഡന്റ്‌ കെ ഡി റോയി അധ്യക്ഷനായി. താലൂക്ക് ലൈബ്രറി ക‍ൗൺസിൽ വൈസ് പ്രസിഡന്റ്‌ ഷാജി യോഹന്നാൻ, കൗൺസിലർമാരായ ഗ്രേസി ദേവസി, ഷീന മനോജ്, ലൈബ്രറി പ്രസിഡന്റ്‌ കെ പി വർഗീസ്, സെക്രട്ടറി ടി കെ പത്രോസ്, ടി കെ ജോയി തുടങ്ങിയർ സംസാരിച്ചു.


വനിതാവേദിയുടെയും ബാലവേദിയുടെയും നേതൃത്വത്തിൽ വിവിധ കലാകായിക സാഹിത്യമത്സരങ്ങളുണ്ടായി. വിവിധ പരീക്ഷകളിൽ മികച്ച വിജയം കൈവരിച്ചവർക്ക്‌ എൻഡോവ്മെന്റുകൾ സമ്മാനിച്ചു.


​എയര്‍പോര്‍ട്ട് ജങ്ഷന്‍നഗര്‍ റസിഡന്റ്‌സ് കൗണ്‍സിലിന്റെ ആഭിമുഖ്യത്തില്‍ ഓണോഘോഷം നടത്തി. മന്ത്രി റോജി എം ജോണ്‍ ഉദ്ഘാടനം ചെയ്തു. പ്രസിഡന്റ് വര്‍ഗീസ് കുരുവിള അധ്യക്ഷനായി. മുനിസിപ്പല്‍ ചെയര്‍പേഴ്‌സണ്‍ റീത്ത പോള്‍, വൈസ് ചെയര്‍പേഴ്‌സണ്‍ വില്‍സണ്‍ മുണ്ടാടന്‍, എം വി ജോണ്‍സണ്‍, ബേബി കുരുവിള, ജോസ് തെറ്റയില്‍, വിജി സന്തോഷ്, വര്‍ഗീസ് കരിങ്ങേന്‍, എം ജെ പോളി എന്നിവർ സംസാരിച്ചു.​




deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home