ad
Deshabhimani

മോട്ടോർ വാഹനവകുപ്പ് 
പരിശോധന നടത്തി

MVD Checking

മോട്ടോർ വാഹനവകുപ്പ് എൻഫോഴ്സ്മെന്റ് വിഭാഗം പരിശോധന നടത്തുന്നു

വെബ് ഡെസ്ക്

Published on Sep 01, 2026, 01:09 AM | 1 min read

പെരുമ്പാവൂർ


മോട്ടോർ വാഹനവകുപ്പ് എൻഫോഴ്സ്മെന്റ് വിഭാഗം പെരുമ്പാവൂർ, കുറുപ്പംപടി, കോട്ടപ്പടി, നെടുങ്ങപ്ര എന്നിവിടങ്ങളിൽ നടത്തിയ മിന്നൽ പരിശോധനയിൽ 89 കേസുകൾ രജിസ്റ്റർ ചെയ്തു.


സ്കൂൾ സമയത്തെ ടിപ്പർ സർവീസ് അടക്കം വിവിധ നിയമലംഘനങ്ങൾക്കാണ്‌ കേസെടുത്തിട്ടുള്ളത്‌. 2,69,000 രൂപ പിഴയും ഈടാക്കി. സ്കൂൾ സമയങ്ങളിൽ രാവിലെ എട്ടുമുതൽ 10 വരെ നിരോധനവിലക്ക് ലംഘിച്ച് സർവീസ് നടത്തിയ ഏഴ് ടിപ്പറുകൾക്കും അമിതഭാരം കയറ്റിയ രണ്ട് വാഹനങ്ങൾക്കും എതിരെ കേസെടുത്തു. രൂപമാറ്റം വരുത്തുകയും നികുതി കുടിശ്ശിക വരുത്തുകയും ചെയ്ത രണ്ടു വാഹനങ്ങൾക്ക് 65,000 രൂപ പിഴ ചുമത്തി. പരിശോധന ശക്തമായതോടെ ടിപ്പറുകൾ സർവീസ് നിർത്തി. വരുംദിവസങ്ങളിൽ പരിശോധന കർശനമാക്കുമെന്ന് ഉദ്യോഗസ്ഥർ അറിയിച്ചു.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home