ad
Deshabhimani

മണ്ണുത്തി സ്പിരിറ്റ് കേസിൽ 
ഒരാൾകൂടി അറസ്റ്റിൽ

മുഹമ്മദ് ഷാഹിദ്

മുഹമ്മദ് ഷാഹിദ്

വെബ് ഡെസ്ക്

Published on Jul 08, 2026, 12:21 AM | 1 min read

തൃശൂർ

മണ്ണുത്തി ദേശീയപാതയിൽ നിന്ന്‌ 1320 ലിറ്റർ സ്പിരിറ്റ് പിടികൂടിയ കേസിൽ ഒരാൾകൂടി അറസ്റ്റിൽ. സ്‌പിരിറ്റ് കടത്തുന്നതിനായി വാഹനം ഏർപ്പാടാക്കിയ മതിലകം സ്വദേശി മുഹമ്മദ് ഷാഹിദ് ആണ്‌ അറസ്റ്റിലായത്. 2024ലാണ്‌ കേസിനാസ്‌പദമായ സംഭവം. സ്പിരിറ്റ് കടത്തിയ തൃശൂർ സ്വദേശികളായ രണ്ടുപേരെയും പ്രതികൾക്ക് സ്പിരിറ്റ് ഇടപാടുകൾക്കായി സിം കാർഡുകൾ തരപ്പെടുത്തി നൽകിയ കർണാടക സ്വദേശിയേയും എക്‌സൈസ് ക്രൈം ബ്രാഞ്ച് നേരത്തേ അറസ്റ്റ് ചെയ്തിരുന്നു. മുഹമ്മദ് ഷാഹിദിന്റെ അറസ്റ്റോടുകൂടി കേസിൽ അറസ്റ്റിലായവരുടെ എണ്ണം നാലായി.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home