മോട്ടോർ തൊഴിലാളികളുടെ പ്രതിഷേധം

മോട്ടോർ കോൺഫെഡറേഷൻ നേതൃത്വത്തിൽ പാലക്കാട് ഹെഡ് പോസ്റ്റ് ഓഫീസിലേക്ക് നടത്തിയ പ്രതിഷേധ മാർച്ച്
പാലക്കാട്
വിവിധ ആവശ്യങ്ങളുന്നയിച്ച് മോട്ടോർ കോൺഫെഡറേഷ(സിഐടിയു)ന്റെ നേതൃത്വത്തിൽ പാലക്കാട് ഹെഡ് പോസ്റ്റ് ഓഫീസിലേക്ക് പ്രതിഷേധ മാർച്ചും ധർണയും സംഘടിപ്പിച്ചു. എഐആർടിഡബ്ല്യുഎഫ് അഖിലേന്ത്യാ സെക്രട്ടറി കെ കെ ദിവാകരൻ ഉദ്ഘാടനം ചെയ്തു. എം എസ് സ്കറിയ അധ്യക്ഷനായി. പി ജി മോഹൻകുമാർ, കെ സുരേഷ്, ടി ബി നിജാം, ജിഞ്ചു ജോസ്, വേണുഗോപാലൻ, സൈനുദ്ദീൻ എന്നിവർ സംസാരിച്ചു. മോട്ടോർ കോൺഫെഡറേഷൻ ജില്ലാ സെക്രട്ടറി എ വി സുരേഷ് സ്വാഗതവും കോൺഫെഡറേഷൻ ജില്ലാ വൈസ് പ്രസിഡന്റ് ജോൺസൺ ജേക്കബ് നന്ദിയും പറഞ്ഞു. ഇന്ധന വില വർധന പിൻവലിക്കുക, കേന്ദ്ര ട്രാൻസ്‌പോർട്ട് നിയമ ഭേതഗതി പിൻവലിക്കുക, ലേബർ കോഡുകൾ പിൻവലിക്കുക, ഉദ്യോഗസ്ത പീഡനം അവസാനിപ്പിക്കുക എന്നീ ആവശ്യങ്ങളുന്നയിച്ചാണ് പ്രതിഷേധം.










0 comments