ad
Deshabhimani

print edition തെരഞ്ഞെടുപ്പ്‌ കമീഷണർ 
ചുമതലയേറ്റു

N Seshadrinathan

എൻ ശേഷാദ്രിനാഥൻ

വെബ് ഡെസ്ക്

Published on Jul 08, 2026, 02:06 AM | 1 min read

തിരുവനന്തപുരം: സംസ്ഥാന തെരഞ്ഞെടുപ്പ് കമീഷണറായി എൻ ശേഷാദ്രിനാഥൻ ചുമതലയേറ്റു. ലക്ഷദ്വീപിൽ പ്രിൻസിപ്പൽ ഡിസ്ട്രിക്ട് ആൻഡ്‌ സെഷൻസ് ജഡ്‌ജിയായിരുന്നു. വിരമിച്ചശേഷം ഇരിങ്ങാലക്കുട കുടുംബകോടതി ജഡ്‌ജിയുടെ ചുമതലവഹിക്കുന്പോഴാണ്‌ തെരഞ്ഞെടുപ്പ് കമീഷണറാക്കിയത്‌.


എറണാകുളം സിബിഐ കോടതി, സംസ്ഥാന സഹകരണ ട്രൈബ്യൂണൽ, തിരുവനന്തപുരം, എറണാകുളം എംഎസിടി കോടതികൾ എന്നിവിടങ്ങളിലും ജഡ്‌ജിയായിരുന്നു. കോഴിക്കോട് സ്വദേശിയാണ്.


ചുമതലയേൽക്കാൻ ശേഷാദ്രിനാഥനെത്തിയത്‌ മുഹൂർത്തംനോക്കിയാണ്‌. ചൊവ്വ പകൽ 12ന്‌ കുടുംബസമേതം ഓഫീസിലെത്തിയ കാത്തിരുന്നശേഷം മുഹൂർത്തം നോക്കി 12.15നാണ്‌ കസേരയിലിരിക്കാൻ തയ്യാറായത്‌.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home