"എസ്ബിഎൽഎസ്– സ്കെയിൽ 2026'ന് നാളെ തുടക്കം

തൃശൂർ
പാമ്പുകടിയേറ്റുള്ള മരണങ്ങളും ഗുരുതര ആരോഗ്യപ്രശ്‌നങ്ങളും കുറയ്ക്കുകയെന്ന ലക്ഷ്യത്തോടെ ജൂബിലി മിഷൻ മെഡിക്കൽ കോളേജ് ആൻഡ് റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ടിന്റെ നേതൃത്വത്തിൽ ഡോക്ടർമാർക്കും ആരോഗ്യ പ്രവർത്തകർക്കുമായി സംഘടിപ്പിക്കുന്ന പരിശീലന പരിപാടി "എസ് ബിഎൽഎസ്– സ്കെയിൽ 2026'ന് വെള്ളിയാഴ്ച തുടക്കമാകും. കേരള ഫോറസ്റ്റ് റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ടുമായി സഹകരിച്ചാണ് സംഘടിപ്പിക്കുന്നത്. ആരോഗ്യ ഗവേഷണ വകുപ്പ്, ഇന്ത്യൻ കൗൺസിൽ ഓഫ് മെഡിക്കൽ റിസർച്ച് എന്നിവയുടെ പിന്തുണയുമുണ്ടാകും. ജൂബിലി മിഷന്‍, കേരള ഫോ റസ്റ്റ് റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ട് എന്നിവിടങ്ങളിലായാണ് പരിശീലനം സംഘടിപ്പിക്കുന്നത്. പാമ്പുകടി അടിയന്തര സാഹചര്യങ്ങൾ നേരത്തേ തിരിച്ചറിയുന്നതിനും ശാസ്ത്രീയമായ പ്രഥമശുശ്രൂഷ ഉറപ്പാക്കുന്നതിനും സമയബന്ധിതമായ ആശുപത്രി റഫറലിനും ആവശ്യമായ പരിശീലനം ന ൽകുന്ന സ്നേക്ക് ബൈറ്റ് ലൈ ഫ് സപ്പോർട്ട് പദ്ധതിയുടെ തുടർച്ചയായാണിത് സംഘടിപ്പിക്കുന്നത്. 150 പേർ പങ്കെടുക്കും. 29ന് സമാപിക്കും. ഫാ. ജോഷി വെണ്ണാട്ടുപ്പറമ്പിൽ, ഡോ. ഷിബു സി കള്ളിവളപ്പിൽ, ഡോ. പി സി രാജീവ്, ഡോ. ഡിയോ മാത്യു, ഡോ. ജ്യോതി ആന്റണി എന്നിവർ വാർത്താസമ്മേളനത്തിൽ പങ്കെടുത്തു.









0 comments