Deshabhimani

സിപിഐ എം ലോക്കൽ കമ്മിറ്റി ഓഫീസ്‌

എസ് വേലായുധൻപിള്ള സ്‌മാരക മന്ദിരം സമർപ്പിച്ചു

എസ് വേലായുധൻപിള്ള സ്മാരക സിപിഐ എം രാമപുരം ലോക്കൽ കമ്മിറ്റി ഓഫീസ് ജില്ലാ സെക്രട്ടറി ആർ നാസർ ഉദ്ഘാടനംചെയ്യുന്നു

എസ് വേലായുധൻപിള്ള സ്മാരക സിപിഐ എം രാമപുരം ലോക്കൽ കമ്മിറ്റി ഓഫീസ് ജില്ലാ സെക്രട്ടറി ആർ നാസർ ഉദ്ഘാടനംചെയ്യുന്നു

വെബ് ഡെസ്ക്

Published on Nov 26, 2026, 12:27 AM | 1 min read

കായംകുളം
എസ് വേലായുധൻപിള്ള സ്‌മാരക സിപിഐ എം രാമപുരം ലോക്കൽ കമ്മിറ്റി ഓഫീസ് നാടിന് സമർപ്പിച്ചു. ജില്ലാ സെക്രട്ടറി ആർ നാസർ ഉദ്ഘാടനംചെയ്‌തു. എസ് വേലായുധൻപിള്ളയുടെ ഛായാചിത്രം സംസ്ഥാന കൺട്രോൾ കമീഷൻ ചെയർമാൻ കെ എച്ച് ബാബുജാൻ അനാച്ഛാദനംചെയ്‌തു. കെട്ടിടനിര്‍മാണ കമ്മിറ്റി ചെയർമാൻ ആർ ജയകുമാർ അധ്യക്ഷനായി. സിപിഐ എം ജില്ലാ കമ്മിറ്റിയംഗങ്ങളായ പി ഗാനകുമാർ, ഷെയ്ഖ്‌ പി ഹാരിസ്, ഏരിയ സെക്രട്ടറി ബി അബിൻഷ, ലോക്കൽ സെക്രട്ടറി വി മുരളീധരൻ, ഏരിയ കമ്മിറ്റിയംഗങ്ങളായ വി പ്രഭാകരൻ, പി അരവിന്ദാക്ഷൻ, എസ് നസീം, എസ് ആസാദ്, എസ് ഗോപിനാഥപിള്ള, കെ ബി പ്രശാന്ത്, കെട്ടിട നിര്‍മാണ കമ്മിറ്റി കൺവീനർ പി വൈ ഹാരിസ് എന്നിവർ സംസാരിച്ചു.



deshabhimani section

Related News

View More
0 comments
Sort by

deshabhimani section

Dont Miss it

deshabhimani section

Recommended

Deshabhimani
Home