ചെറുതനയിൽ അങ്കണവാടി കലോത്സവം

ചെറുതന പഞ്ചായത്ത് അങ്കണവാടി കലോത്സവം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് എ മഹേന്ദ്രൻ ഉദ്ഘാടനംചെയ്യുന്നു
ഹരിപ്പാട്
ചെറുതന പഞ്ചായത്ത് അങ്കണവാടി കലോത്സവം -മണികിലുക്കം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് എ മഹേന്ദ്രൻ ഉദ്ഘാടനംചെയ്‌തു. പഞ്ചായത്ത് പ്രസിഡന്റ് ആർ രാജേഷ് അധ്യക്ഷനായി. ചിത്രകാരിയും ഗായികയുമായ എസ് കൺമണി, ബ്ലോക്ക് പഞ്ചായത്ത് അംഗം ശ്രീവിദ്യ, പഞ്ചായത്ത് വൈസ്‌പ്രസിഡന്റ് അനില, സ്ഥിരംസമിതി അധ്യക്ഷരായ ജി രാധാകൃഷ്‌ണൻ, സി കെ ജയചന്ദ്രൻ, കെ എം സോഫിയ, ഐസിഡിഎസ് സിഡിപിഒ ഒ വി ധന്യ, പ്രോഗ്രാം ഓഫീസർ മായാലക്ഷ്‌മി, ഐസിഡിഎസ് സൂപ്പർവൈസർ ജലജ എന്നിവർ സംസാരിച്ചു.








0 comments