print edition ശബരിമലയിൽ ദിനംപ്രതി 70,000 തീർഥാടകർ

പതിനെട്ടാം പടിയിൽ തിരക്ക് വർധിച്ചപ്പോൾ കുഞ്ഞുമായി പടിയുടെ സമീപം മാറിനിൽക്കുന്ന അച്ഛൻ
ശബരിമല : പമ്പയിലും സന്നിധാനത്തും തീർഥാടകതിരക്ക് തുടരുന്നു. ശരാശരി 70,000 പേരാണ് ദർശനത്തിനെത്തുന്നത്. നടപ്പന്തലിലും പതിനെട്ടാം പടിക്ക് താഴെയും തിരക്ക് അനുഭവപ്പെടുന്നുണ്ട്. ബുധൻ വൈകിട്ട് ആറോടെ തീർഥാടകർ അരലക്ഷം കടന്നു. പരമ്പരാഗത പാതയിൽ ബുധൻ വൈകിട്ട് ചെറുതായി മഴ പെയ്‌തു.
കൂടുതൽ തീർഥാടകർ എത്തിയാലും ഏത് സാഹചര്യവും നേരിടാൻ സേന സജ്ജമാണെന്ന് പൊലീസ് സ്‌പെഷ്യൽ ഓഫീസർ ജി ജയദേവ് പറഞ്ഞു. സേനയുടെ രണ്ടാം ബാച്ച് ബുധനാഴ്‌ച ചുമതലയേറ്റു. 1,544 പൊലീസുകാരാണുള്ളത്.
ഇവരെ 18ാം പടിയിലും സോപാനത്തും നടപ്പന്തലിലും മാളികപ്പുറത്തും പരിസരപ്രദേശങ്ങളിലും പട്രോളിങ്ങിന് നിയോഗിക്കും. ചുമതല പൂർത്തിയാക്കിയ എ -ഫേസിലെ പൊലീസുകാർ ബുധൻ ഉച്ചയോടെ മലയിറങ്ങി.








0 comments