അന്ന് ഇഷ്‌ടികകൾ മാലിന്യമായിരുന്നില്ല
പാവങ്ങളുടെ സ്വപ്‌നത്തിന്റെ മേൽക്കൂരയായിരുന്നു

തിരുവനന്തപുരം
വിശ്വാസികൾ പൊങ്കാലയർപ്പിച്ചശേഷം ഉപേക്ഷിക്കുന്ന ഇഷ്‌ടികകൾ മാലിന്യമായി വലിച്ചെറിയാതെ എങ്ങനെ ഉപയോഗപ്പെടുത്താമെന്ന് സമൂഹത്തിനുകാണിച്ചുകൊടുത്തത് കോർപറേഷനിലെ എൽഡിഎഫ് ഭരണസമിതികളാണ്. ഇഷ്‌ടികകൾ കോർപറേഷൻ തൊഴിലാളികളെയും സന്നദ്ധസംഘടനകളെയുംകൊണ്ട് ശേഖരിച്ച് പാവങ്ങൾക്ക് വീടുവയ്ക്കാൻ സൗജന്യമായി നൽകിയാണ് മുൻ ഭരണസമിതികൾ മാതൃകയായത്. മേയറായിരിക്കെ വി കെ പ്രശാന്താണ് പദ്ധതിക്ക് തുടക്കമിട്ടത്. ആര്യ രാജേന്ദ്രനും പദ്ധതി പിന്തുടർന്നു. 2018-ൽ ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ആർക്കിടെക്ട്സുമായി സഹകരിച്ച് 1.5 ലക്ഷത്തോളം ഇഷ്ടികകൾ ശേഖരിച്ചു. ഇവ ഉപയോഗിച്ച് 13 വീട് നിർമിച്ചു. കോവിഡ് കാലത്ത് പൊങ്കാല വീടുകളിലായിരുന്നതിനാൽ ഇഷ്‌ടിക ശേഖരിച്ചില്ല. 2023-ൽ 17 വീടിന്റെ നിർമാണത്തിന് ഇഷ്‌ടിക നൽകി. 2024-ൽ മൂന്നുലക്ഷത്തോളം ഇഷ്ടികകൾ ശേഖരിച്ച്, 30 വീടിന്റെ നിർമാണത്തിന് നൽകാൻ നിർദേശിച്ചു. 2025ൽ അതിദരിദ്ര പട്ടികയിൽ ഉൾപ്പെട്ട 24 ഗുണഭോക്താക്കൾക്ക് വീട് നിർമിക്കാന്‍ 2.95 ലക്ഷത്തോളം ഇഷ്ടിക നൽകി. ലൈഫ്, പിഎംഎവൈ പദ്ധതികളിൽപ്പെട്ട ഗുണഭോക്താക്കളുടെ സ്വപ്‌നങ്ങൾക്കാണ് മുൻ ഭരണസമിതികൾ ജീവൻ നൽകിയിരുന്നത്. അത് തകർക്കാനുള്ള നീക്കമാണ് ബിജെപി അധികാരത്തിലെത്തിയതോടെ നടപ്പാക്കുന്നത്. 2023ല്‍ പൊങ്കാല ഇഷ്ടികകള്‍ കോര്‍പറേഷന് കൊടുക്കരുത്, ഉപയോഗശേഷം തല്ലിപ്പൊട്ടിക്കണമെന്ന ആഹ്വാനവും ബിജെപി നടത്തിയിരുന്നു. അതിന്റെ തുടര്‍ച്ചയാകണം ഇഷ്‌ടിക മാറ്റി, ഇരുന്പ് അടുപ്പുകൾ ഉപയോഗിക്കണമെന്ന നിലവിലെ ബിജെപി ഭരണസമിതിയുടെ തീരുമാനം.









0 comments