Deshabhimani

print edition വിലക്കയറ്റത്തിൽ കിതച്ച്‌ സ്‌കൂൾ ഉച്ചഭക്ഷണ പദ്ധതി; കടം വാങ്ങി മടുത്ത്‌
അധ്യാപകർ

school Meals.jpg
avatar
ബിജോ ടോമി

Published on Nov 26, 2026, 12:26 AM | 1 min read

തിരുവനന്തപുരം : കുതിച്ചുയരുന്ന വിലക്കയറ്റത്തിൽ സർക്കാർ നോക്കുകുത്തിയായതോടെ സ്‌കൂൾ ഉച്ചഭക്ഷണ പദ്ധതി പ്രധാനാധ്യാപകരെ കടക്കെണിയിലാക്കുന്നു. പച്ചക്കറിക്കും പലവ്യഞ്ജനത്തിനും നിലവിലെ ഉച്ചഭക്ഷണ പദ്ധതി വിഹിതം പര്യാപ്‌തമല്ലെന്നും തുക വർധിപ്പിക്കണമെന്നും സർക്കാരിനോട്‌ ആവർത്തിച്ച്‌ ആവശ്യപ്പെട്ടിട്ടും പരിഹാരമില്ല. ഉച്ചഭക്ഷണത്തിന്‌ അധികമായി ചെലവാകുന്ന തുക സ്വന്തം ശമ്പളത്തിൽ നിന്നെടുത്തും കടം വാങ്ങിയും നൽകേണ്ട ഗതികേടിലാണ്‌ അധ്യാപകർ.


പിടിഎയുടെ സഹായത്തോടെയും സ്‌പോൺസർമാരെ കണ്ടെത്തിയുമായാണ്‌ പലയിടത്തും പദ്ധതി മുന്നോട്ടുപോകുന്നത്‌. എൽപി വിഭാഗത്തിൽ ഒരു കുട്ടിക്ക്‌ 6.78 രൂപയും യുപി വിഭാഗത്തിൽ 10.17 രൂപയുമാണ് സ്‌കൂളുകൾക്ക് അനുവദിച്ചിരിക്കുന്നത്. ഇതനുസരിച്ച്‌ 100 കുട്ടികളുള്ള എൽപി സ്‌കൂളിൽ ഒരു ദിവസത്തെ ഉച്ചഭക്ഷണത്തിന്‌ ലഭിക്കുന്നത്‌ 678 രൂപ. വാണിജ്യ സിലിണ്ടറിന്‌ നിലവിൽ 2850 രൂപയാണ്‌. 13– 15 ദിവസം വരെ ഉപയോഗിക്കാം. ഒരുദിവസം വേണ്ടത്‌ 219 രൂപയുടെ പാചകവാതകം.


ബാക്കിയുള്ള 459 രൂപക്ക്‌ വേണം നൂറുകുട്ടികൾക്ക്‌ രണ്ടു കൂട്ടം കറിയുൾപ്പെടെ ഉച്ചഭക്ഷണം നൽകാൻ. കൂടാതെ സപ്ലിമെന്ററി ന്യൂട്രിഷന്റെ ഭാഗമായി ആഴ്ചയിൽ ഒരുദിവസം ഒരു മുട്ടയും രണ്ടു ദിവസം 150 മില്ലി വീതം പാലും വിതരണം ചെയ്യണം. മുട്ട ഒന്നിന് ആറ്‌ രൂപയും പാൽ ഒരു ലിറ്ററിന് 52 രൂപ വീതവുമാണ് അനുവദിച്ചിരിക്കുന്നത്. വിപണിയിൽ മുട്ടക്ക്‌ ഏഴ്‌ രൂപയും പാലിന്‌ ലിറ്ററിന്‌ ശരാശരി 60 രൂപയും നൽകണം. പാചകവാതക വില ഇരട്ടിയായതും പച്ചക്കറി, പലവ്യഞ്ജനങ്ങളുടെ വില വർധിച്ചതും സ്‌കൂൾ ഉച്ചഭക്ഷണ പദ്ധതിയ്ക്ക്‌ ബാധ്യതയുണ്ടാക്കുന്നു.



deshabhimani section

Related News

View More
0 comments
Sort by

deshabhimani section

Dont Miss it

deshabhimani section

Recommended

Deshabhimani
Home