Deshabhimani

കൂത്തുപറന്പ്‌ പോരാളികൾക്ക്‌ വീരാഭിവാദനം

ഡിവൈഎഫ്ഐ തകഴി ബ്ലോക്ക് കമ്മിറ്റിയ കൂത്തുപറമ്പ് രക്തസാക്ഷി അനുസ്മരണം
ജില്ലാ പ്രസിഡന്റ്‌ എം എസ് അരുൺകുമാർ ഉദ്ഘാടനം ചെയ്യുന്നു

ഡിവൈഎഫ്ഐ തകഴി ബ്ലോക്ക് കമ്മിറ്റിയ കൂത്തുപറമ്പ് രക്തസാക്ഷി അനുസ്മരണം
ജില്ലാ പ്രസിഡന്റ്‌ എം എസ് അരുൺകുമാർ ഉദ്ഘാടനം ചെയ്യുന്നു

വെബ് ഡെസ്ക്

Published on Nov 26, 2026, 12:25 AM | 2 min read

ആലപ്പുഴ

കൂത്തുപറന്പ്‌ രക്തസാക്ഷികൾക്ക്‌ വീരവണക്കമേകി നാട്‌. ബുധനാഴ്‌ച ബ്ലോക്ക് കേന്ദ്രങ്ങളിൽ പ്രകടനവും അനുസ്‌മരണയോഗവും സംഘടിപ്പിച്ചു. രാവിലെ എല്ലാ യൂണിറ്റിലും പതാക ഉയർത്തലും പുഷ്‌പാർച്ചനയും നടന്നു. ജില്ലാ കമ്മിറ്റി ഓഫീസിൽ ജില്ലാ സെക്രട്ടറി ജെയിംസ് ശമുവേൽ പതാക ഉയർത്തി.

മങ്കൊമ്പ്

കുട്ടനാട് ബ്ലോക്ക് കമ്മിറ്റി നേതൃത്വത്തിൽ രാമങ്കരിയിൽ നടത്തിയ അനുസ്‌മരണ സമ്മേളനം ഡിവൈഎഫ്ഐ മുൻ ജില്ലാ സെക്രട്ടറി അഡ്വ. മനു സി പുളിക്കൽ ഉദ്ഘാടനംചെയ്‌തു. ബ്ലോക്ക് പ്രസിഡന്റ്‌ ബിജിൻ ആർ ഭദ്രൻ അധ്യക്ഷനായി. ജില്ലാ ജോയിന്റ്‌ സെക്രട്ടറി കെ ആർ രാംജിത്ത്, ജില്ലാ കമ്മിറ്റിയംഗം ജോജോ ആന്റണി, ബ്ലോക്ക് സെക്രട്ടറി എ ആർ രഞ്‌ജിത്ത്, ട്രഷറർ ജോസ്‌ന ജോസ്, എസ്എഫ്ഐ സംസ്ഥാന കമ്മറ്റിയംഗം സമീർ സിങ്‌, പ്രദീപ്‌കുമാർ, അഡ്വ. ഡി സലിംകുമാർ എന്നിവർ സംസാരിച്ചു.

മാന്നാർ

ഡിവൈഎഫ്ഐ മാന്നാർ ബ്ലോക്ക്‌ കമ്മിറ്റി പുലിയൂരിൽ സംഘടിപ്പിച്ച കൂത്തുപറമ്പ് രക്തസാക്ഷിദിനാചരണം മുൻ ജില്ലാ പ്രസിഡന്റ്‌ ബി അബിൻഷാ ഉദ്ഘാടനംചെയ്തു. ബ്ലോക്ക് പ്രസിഡന്റ്‌ ലിജോ ജോയ് അധ്യക്ഷനായി. സെക്രട്ടറി ആർ രന്തീർകുമാർ, സംസ്ഥാന കമ്മിറ്റി അംഗം രമ്യ രമണൻ, ജില്ല കമ്മിറ്റി അംഗം അരുൺ കൃഷ്ണ, ബ്ലോക്ക് ട്രഷറർ ദിവ്യ ഓമനക്കുട്ടൻ, സിപിഐ എം ഏരിയ സെക്രട്ടറി പി എൻ ശെൽവരാജൻ, ഏരിയ കമ്മിറ്റി അംഗം കെ പി പ്രദീപ്, ലോക്കൽ സെക്രട്ടറി കെ ഉണ്ണികൃഷ്ണൻ, പ്രവീൺ എന്നിവർ സംസാരിച്ചു.

ചെങ്ങന്നൂർ

ഡിവൈഎഫ്ഐ ചെങ്ങന്നൂർ ബ്ലോക്ക് കമ്മിറ്റി കൂത്തുപറമ്പ് രക്തസാക്ഷി ദിനം ആചരിച്ചു. ചെറിയനാട് പടനിലം ജങ്ഷനിൽ അനുസ്‌മരണസമ്മേളനം സിപിഐ എം ഏരിയ കമ്മിറ്റിയംഗം പി ഉണ്ണികൃഷ്ണൻ നായർ ഉദ്ഘാടനംചെയ്തു. ബ്ലോക്ക് പ്രസിഡന്റ്‌ സനൂപ് ശിവരാമൻ അധ്യക്ഷനായി. സെക്രട്ടറി എം സുമേഷ്, ട്രഷറർ വിനോദ് കുമാർ, ജില്ല കമ്മിറ്റിയംഗം നീനു കെ ജയൻ, അരുൺ കൃഷ്ണൻ, സുരാജ് അമ്പാടി, ഹരികൃഷ്ണൻ അക്ഷയ് എന്നിവർ സംസാരിച്ചു.

തകഴി

തകഴി ബ്ലോക്ക് കമ്മിറ്റി അനുസ്മരണ സമ്മേളനവും യുവജനറാലിയും സംഘടിപ്പിച്ചു. കൈനകരി പഞ്ചായത്ത് കടവിന് സമീപം ഡിവൈഎഫ്ഐ ജില്ലാ പ്രസിഡന്റ്‌ എം എസ് അരുൺകുമാർ എംഎൽഎ ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് പ്രസിഡന്റ് കെ ജി അരുൺകുമാർ അധ്യക്ഷനായി. ബ്ലോക്ക് സെക്രട്ടറി അജു ആനന്ദ്, സംഘാടക സമിതി കൺവീനർ എസ് ഗുരുപ്രസാദ് , കെ എസ് ശ്രീകാന്ത്, ജയപ്രിയ സുനിൽ, കെ എസ് അനിൽകുമാർ, എം സി പ്രസാദ്, എസ് സുധിമോൻ , പി രതീശൻ എന്നിവർ സംസാരിച്ചു.



deshabhimani section

Related News

View More
0 comments
Sort by

deshabhimani section

Dont Miss it

deshabhimani section

Recommended

Deshabhimani
Home