കരുണയുടെ കരംനീട്ടി നവോദയ

കുരട്ടിശേരി പനയ്ക്കൽ വീട്ടിൽ പി ആർ ആഷയ്ക്ക് സിപിഐ എം സംസ്ഥാന കമ്മിറ്റി അംഗം സജി ചെറിയാൻ എംഎൽഎ ധനസഹായം കൈമാറുന്നു
മാന്നാർ
അകാലത്തിൽ മരിച്ച സുനിലിന്റെ കുടുംബത്തിന് നവോദയയുടെ കൈത്താങ്ങ്. കുരട്ടിശേരി പനയ്ക്കൽ വീട്ടിൽ സുനിൽ സൗദിയിൽ മദീന എയർപോട്ടിലെ ജോലിക്കാരനായിരുന്നു. സുനിൽ മൂന്നുമാസത്തെ അവധിക്ക് നാട്ടിലെത്തി തിരികെ പോകുമ്പോളാണ് അമ്പലപ്പുഴ ഭാഗത്തുവച്ച് നെഞ്ചുവേദന ഉണ്ടായത്. വണ്ടാനം മെഡിക്കൽ കോളേജ് ആശുപത്രയിൽ എത്തിച്ചെങ്കിലും മരിച്ചു. നവോദയ സംഘടനയിലെ അംഗമായിരുന്നു സുനിലിന്റെ കുടുംബത്തിന് ഭാരവാഹികളും പ്രവർത്തകരും ചേർന്ന് സമാഹരിച്ച രണ്ടുലക്ഷം രൂപ സിപിഐ എം സംസ്ഥാന സെക്രട്ടറിയറ്റംഗം സജി ചെറിയാൻ എംഎൽഎ സുനിലിന്റെ ഭാര്യ പി ആർ ആഷയ്‌ക്ക് കൈമാറി. നവോദയ ഭാരവാഹികളായ നിസാർ കരുനാഗപ്പള്ളി, നൗഷാദ് അടൂർ, അബ്‌ദുസലാം, സിപിഐ എം സംസ്ഥാന കമ്മിറ്റി അംഗം സൂസൻ കോടി, ജില്ലാ കമ്മിറ്റി അംഗം പുഷ്‌പലത മധു, ഏരിയ സെക്രട്ടറി പി എൻ ശെൽവരാജൻ എന്നിവർ പങ്കെടുത്തു.








0 comments