Deshabhimani

ഫോർട്ട് കൊച്ചി മാതൃകയിൽ മാളയിലും കാർണിവൽ

.
വെബ് ഡെസ്ക്

Published on Nov 26, 2026, 12:27 AM | 1 min read

മാള

ക്രിസ്മസ്–പുതുവത്സര ആഘോഷങ്ങളുടെ ഭാഗമായി മാളയിൽ ഫോർട്ട് കൊച്ചിയിലേതിന്‌ സമാനമായ ആഘോഷപ്പെരുമയോടെ കാർണിവൽ സംഘടിപ്പിക്കും. ഡിസംബർ 18 മുതൽ ജനുവരി 3 വരെ മാള കെ കരുണാകരൻ സ്റ്റേഡിയത്തിലാണ് കാർണിവൽ അരങ്ങേറുക. ഒട്ടേറെ വിനോദ, കലാപരിപാടികളും കാർണിവലിന്റെ ഭാഗമായി ഒരുക്കുന്നുണ്ട്. പഞ്ചായത്ത്, ടൂറിസം വകുപ്പ്, മുസിരിസ് പൈതൃക പദ്ധതി എന്നിവയുടെ ആഭിമുഖ്യത്തിൽ സംഘടിപ്പിക്കുന്ന കാർണിവലിന്റെ സംഘാടനച്ചുമതല വെൽബോൺ ഇന്റർനാഷണൽ കമ്പനിക്കാണ്. കലാമേളകൾ, ഭക്ഷ്യമേളകൾ, സാംസ്കാരിക സമ്മേളനങ്ങൾ എന്നിവയ്ക്ക്‌ പുറമെ യന്ത്ര ഊഞ്ഞാലുകൾ, അമ്യൂസ്മെന്റ് പാർക്ക് തുടങ്ങിയവയും കാർണിവലിന്റെ ഭാഗമായി ഒരുക്കും. കാർണിവലിന്റെ പഞ്ചായത്ത്‌തല പ്രഖ്യാപനം പ്രസിഡന്റ് പി കെ രാധാകൃഷ്ണൻ നിർവഹിച്ചു.



deshabhimani section

Related News

View More
0 comments
Sort by

deshabhimani section

Dont Miss it

deshabhimani section

Recommended

Deshabhimani
Home