പുഞ്ചിരി തിരിച്ചുനൽകി സ്‌മൈല്‍ ട്രെയിന്‍

തൃശൂർ
ജൂബിലി മിഷന്‍ ആശുപത്രിയുടെ ആഭിമുഖ്യത്തിൽ "സ്‌മൈല്‍ വിത്ത് ജൂബിലി' സംഘടിപ്പിച്ചു. സ്‌മൈല്‍ ട്രെയിന്‍ പ്രസിഡന്റ് സൂസന്ന ഷാഫര്‍ ഉദ്‌ഘാടനം ചെയ്‌തു. മുറിച്ചുണ്ടും മുറിഞ്ഞ മൂക്കുമുള്ള കുഞ്ഞുങ്ങള്‍ക്ക് സൗജന്യ ശസ്ത്രക്രിയ നൽകുന്ന ആഗോള ജീവകാരുണ്യ സംഘടനയാണ് സ്‌മൈല്‍ ട്രെയിന്‍. ലോകരാജ്യങ്ങളില്‍ 20 ലക്ഷം കുട്ടികൾക്ക് ശസ്ത്രക്രിയ വിജയകരമായി നടത്തിയതായി സൂസന്ന ഷാഫർ പറഞ്ഞു. ഇന്ത്യയില്‍ 130 ആശുപത്രികളിലായി എട്ടുലക്ഷം പേര്‍ക്ക് ശസ്ത്രക്രിയ നടത്തി. ജൂബിലിയില്‍ 26,000 പേര്‍ക്ക് സൗജന്യ ശസ്ത്രക്രിയ ചെയ്തു. ഇതില്‍ പതിനേഴായിരത്തിലേറെയും സ്‌മൈല്‍ ട്രെയിനിന്റെ പിന്തുണയോടെയാണ്. ചികിത്സക്കായി അഞ്ചുമുതൽ എട്ടു ലക്ഷം രൂപ വരെയാണ് ചെലവ്. ഇൗ ചെലവുകള്‍ സ്‌മൈല്‍ ട്രെയിന്‍ ഏറ്റെടുക്കും. തൃശൂർ ജൂബിലി മിഷൻ ആശുപത്രിയിൽ ഇത്തരം കുഞ്ഞുങ്ങളെ പരിചരിക്കാനുള്ള പ്രത്യേക വാർഡ് ‘ജൂബിലി പുഞ്ചിരി പാത' വാർഡ് ഉദ്‌ഘാടനം ചെയ്യുകയായിരുന്നു അവർ. സ്‌മൈല്‍ ട്രെയിന്‍ സീനിയര്‍ വൈസ് പ്രസിഡന്റ് മംമ്ത കരോള്‍, നടൻ അശ്വൻകുമാർ, ഡോ. പി വി നാരായണന്‍, ഡോ. ബെന്നി ജോസഫ് നീലങ്കാവില്‍, ഫാ. ടെറിന്‍ മുല്ലക്കര, ഡോ. പി ആര്‍ വര്‍ഗീസ്, വിദ്യാര്‍ഥി ഷാലു ബെന്നി, ചാള്‍സ് പിന്റോ സെന്ററിലെ അസോ. പ്രൊഫസര്‍ ഡോ. വസന്ത് രാമകൃഷ്ണന്‍ എന്നിവര്‍ സംസാരിച്ചു.










0 comments