അനധികൃതമായി പ്രവർത്തിച്ച 4 ക്ഷേമ സ്ഥാപനങ്ങൾ അടച്ചുപൂട്ടി

തൃശൂർ
ആവശ്യമായ രജിസ്ട്രേഷനോ അംഗീകാരമോ ഇല്ലാതെ പ്രവർത്തിക്കുന്ന നാല് അനധികൃത ക്ഷേമസ്ഥാപനങ്ങൾ അടച്ചുപൂട്ടി. തൃശൂർ ആർഡിഒയുടെ പരിധിയിലെ മൂന്ന് സ്ഥാപനങ്ങളും ഇരിങ്ങാലക്കുട ആർഡിഒയുടെ പരിധിയിലെ ഒരു സ്ഥാപനവുമാണ് പൂട്ടിയത്. കലക്ടർ ചെയർമാനായ ജില്ലാതല ഓർഫനേജ് മോണിറ്ററിങ് കമ്മിറ്റിയുടെ തീരുമാനപ്രകാരമാണ് പരിശോധനകൾ. ജില്ലയിലെ എല്ലാ ക്ഷേമസ്ഥാപനങ്ങളും കൃത്യമായ അംഗീകാരത്തോടും രജിസ്ട്രേഷനോടും കൂടെ മാത്രമേ പ്രവർത്തിക്കാവൂ എന്നും നിയമലംഘനം നടത്തുന്നവർക്കെതിരെ കടുത്ത ശിക്ഷാനടപടി സ്വീകരിക്കുമെന്നും കലക്ടർ അറിയിച്ചു. ആവശ്യമായ രജിസ്ട്രേഷനോ അംഗീകാരമോ ഇല്ലാതെ സ്ഥാപനങ്ങൾ പ്രവർത്തിക്കുകയോ നിയമാനുസൃത നടപടിക്രമങ്ങൾ പാലിക്കാതെ വ്യക്തികളെ താമസിപ്പിക്കുകയോ ചെയ്യുന്നത് ശ്രദ്ധയിൽപ്പെട്ടാൽ ഉടൻ ചെമ്പൂക്കാവ് മിനി സിവിൽ സ്റ്റേഷനിൽ പ്രവർത്തിക്കുന്ന ജില്ലാ സാമൂഹ്യനീതി ഓഫീസിനെ അറിയിക്കണമെന്ന് ജില്ലാ സാമൂഹ്യനീതി ഓഫീസർ അറിയിച്ചു. ഫോ ൺ: 0487 2321702.










0 comments