കനോലിപ്പുഴയിൽ പുരുഷന്റെ മൃതദേഹം കണ്ടെത്തി

വാടാനപ്പള്ളി
ഏങ്ങണ്ടിയൂർ മീൻകടവിൽ കനോലിപുഴയിൽ 35 വയസ്സ് തോന്നിക്കുന്ന പുരുഷന്റെ മൃതദേഹം കണ്ടെത്തി. ചൊവ്വാഴ്ച പകലാണ് പുഴയിൽ ഒഴുകുന്ന നിലയിൽ പ്രദേശവാസികൾ മൃതദേഹം കണ്ടത്. വാടാനപ്പള്ളി പൊലീസും വലപ്പാട് നിന്ന് അഗ്നി സുരക്ഷാ സേനയുമെത്തിയാണ് മൃതദേഹം കരയ്‌ക്ക് കയറ്റിയത്. തുടർന്ന് ഏങ്ങണ്ടിയൂരിലെ സ്വകാര്യ ആശുപത്രിയിലെ മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്. ഞായറാഴ്‌ച തൃപ്രയാറിൽ പുഴയിൽ ഒരാൾ ഒഴുക്കിൽപ്പെട്ട് കൈയുയർത്തി സഹായത്തിനായി നിലവിളിക്കുന്നത് നാട്ടുകാരുടെ ശ്രദ്ധയിൽപ്പെട്ടിരുന്നു. തുടർന്ന് സ്ഥലത്തെത്തി പരിശോധന നടത്തിയെങ്കിലും കണ്ടെത്തിയിരുന്നില്ല. ഇയാളുടെ മൃതദേഹമാകാനാണ് സാധ്യതയെന്നാണ് പ്രാഥമിക നിഗമനം.









0 comments