ad
Deshabhimani

print edition എട്ടടിച്ച്‌ ബഗാൻ; മൻവീർ സിങിന് ഹാട്രിക്ക്

manvir singh mohan bagan

ഡ്യുറൻഡ് കപ്പ് ഫുട്ബോളിൽ സൗത്ത് യുണെെറ്റഡിനെതിരെ 
ഹാട്രിക് നേടിയ മൻവീർ സിങ്ങിനെ സഹൽ അബ്ദുൾ സമദ് പുണരുന്നു

വെബ് ഡെസ്ക്

Published on Aug 05, 2026, 01:52 AM | 1 min read

കൊൽക്കത്ത: മൻവീർ സിങ്ങിന്റെ തകർപ്പൻ ഹാട്രിക്കിന്റെ ബലത്തിൽ സ‍ൗത്ത്‌ യുണൈറ്റഡിനെ എട്ട്‌ ഗോളിന്‌ തകർത്ത്‌ മോഹൻ ബഗാൻ സൂപ്പർ ജയന്റ്‌. ഡ്യുറൻഡ്‌ കപ്പ്‌ ഫ-ുട്‌ബോളിൽ തുടർച്ചയായ രണ്ടാം ജയത്തോടെ പോയിന്റ്‌ പട്ടികയിൽ ബഗാൻ ഒന്നാമതെത്തി. മറ്റൊരു മത്സരത്തിൽ ജംഷഡ്‌പുർ എഫ-്‌സിയെ 2–1ന്‌ സ്‌പോർടിങ്‌ ഡൽഹി തോൽപ്പിച്ചു.


കളിയുടെ നാലാം മിനിറ്റിൽ തുടങ്ങിയ ഗോളടി ബഗാൻ അവസാനനിമിഷംവരെയും തുടർന്നു. പകരക്കാരനായെത്തിയ സുഹൈൽ അഹമ്മദ്‌ ബട്ട്‌ ഇരട്ടഗോളുമായി ജയം പൂർത്തിയാക്കുകയായിരുന്നു. പ്രതിരോധക്കാരായ രാഹുൽ ബെക്കെയും ആൽബെർട്ടോ റോഡ്രിഗസും ലക്ഷ്യം കണ്ടു. ഒരെണ്ണം സ‍ൗത്ത്‌ യുണൈറ്റഡ്‌ താരം എസ്‌ നോയെലിന്റെ പിഴവുഗോളായിരുന്നു.


ഡ്യുറൻഡ്‌ കപ്പോടെ പ്രവർത്തനങ്ങൾ അവസാനിപ്പിക്കാനൊരുങ്ങുന്ന ജംഷഡ്‌പുർ ലീഡ്‌ നേടിയശേഷമാണ്‌ ഡൽഹിയോട്‌ തോറ്റത്‌. മലയാളി താരം മുഹമ്മദ്‌ സനാൻ ആദ്യ പകുതിയിൽ ജംഷഡ്പുരിനെ മുന്നിലെത്തിച്ചു. എന്നാൽ ഇടവേളയ്‌ക്കുശേഷം ഡൽഹി തിരിച്ചടിച്ചു.




deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home