ഷെയർ മാർക്കറ്റ് തട്ടിപ്പ് ; 3 പ്രതികൾ അറസ്റ്റിൽ

കൊടുങ്ങല്ലൂർ
ഷെയർ മാർക്കറ്റ് തട്ടിപ്പ് കേസിൽ മൂന്നുപേർ അറസ്റ്റിൽ. മേത്തല ചെമ്മാലിൽ വിവേക് (35), എടത്തിരുത്തി കുട്ടമംഗലം മംഗലപ്പിള്ളി സഹീർ (35), പറപ്പൂക്കര മൂത്രത്തിക്കര സ്വദേശി മാരാശേരി വീട്ടിൽ സുരേഷ് വാസുദേവ് (55) എന്നിവരെയാണ് കൊടുങ്ങല്ലൂർ പൊലീസ് അറസ്റ്റ് ചെയ്തത്. ഊരകത്തുള്ള ആസ്പിയർ അഗ്രോനിധി ലിമിറ്റഡ് എന്ന സ്വകാര്യ ധനകാര്യ സ്ഥാപനത്തിന്റെ ഡയറക്ടർമാരും മാനേജരുമാണിവർ. മേത്തല സ്വദേശിയിൽനിന്ന് ഷെയർ മാർക്കറ്റിൽ നിക്ഷേപിക്കുന്ന തുകയുടെ 12 ശതമാനം പലിശയും നിക്ഷേപിക്കുന്ന പണത്തിന്റെ ലാഭവിഹിതവും നൽകാമെന്ന് വിശ്വസിപ്പിച്ച് ഒരു കോടി രൂപ തട്ടിയെടുത്ത കേസിലാണ് ഇവർ അറസ്റ്റിലായത്. വിവേക് തൃശൂർ നെടുപുഴ പൊലീസ് സ്റ്റേഷനിൽ തട്ടിപ്പ് കേസിലെ പ്രതിയാണ്. സഹിർ മജിദ് നെടുപുഴ പൊലീസ് സ്റ്റേഷനിൽ രണ്ട് തട്ടിപ്പ് കേസിലെ പ്രതിയാണ്. കൊടുങ്ങല്ലൂർ എസ്എച്ച്ഒ ബി കെ അരുണിന്റെ നേതൃത്വത്തിലാണ് പ്രതികളെ അറസ്റ്റ് ചെയ്തത്.









0 comments