ആർത്തലച്ച് പ്രതിഷേധം

സിറ്റി പൊലീസ് കമീഷണർ ഓഫീസിലേക്ക് എസ്‌എഫ്‌ഐ നടത്തിയ മാർച്ചിനുനേരെ പൊലീസ് ജലപീരങ്കി പ്രയോഗിച്ചപ്പോൾ
തൃശൂർ
പൊലീസ് ബാരിക്കേഡുകളും ജലപീരങ്കിയും എസ്‌എഫ്‌ഐയുടെ സമരവീര്യത്തിന് മുന്നിൽ നിർവീര്യമായി. തിരുവനന്തപുരം യൂണിവേഴ്‌സിറ്റി കോളേജ് ഹോസ്റ്റൽ ആക്രമിച്ച യൂത്ത് കോൺഗ്രസ്– പൊലീസ് ഗൂ-ഢാലോചനക്കെതിരെ നടത്തിയ സിറ്റി പൊലീസ് കമീഷണർ ഓഫീസ് മാർച്ച് യുഡിഎഫ് സർക്കാരിനുള്ള താക്കീതായി. മാർച്ച് കമീഷണർ ഓഫീസിനു മുന്നിൽ ബാരിക്കേഡ് കെട്ടി പൊലീസ് തടഞ്ഞു. ബാരിക്കേഡ് പ്രവർത്തകർ മറികടക്കാൻ പ്രവർത്തകർ ശ്രമിച്ചു. ഇതോടെ എസ്‌എഫ്‌ഐ പ്രവർത്തകർക്കു നേരെ പൊലീസ് ജലപീരങ്കി ഉപയോഗിച്ചു. എന്നാൽ ജലപീരങ്കിയെ അവഗണിച്ച് പ്രവർത്തകർ ബാരിക്കേഡിനു മുകളിൽ കയറി മുദ്രാവാക്യം മുഴക്കി. മാർച്ച് എസ്‌എഫ്‌ഐ സംസ്ഥാന സെക്രട്ടറിയറ്റ് അംഗം ജിഷ്‌ണു സത്യൻ ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡന്റ് അനസ് ജോസഫ് അധ്യക്ഷനായി. സംസ്ഥാന കമ്മിറ്റി അംഗങ്ങളായ വി എസ് ആദിത്യ, നവ്യ കൃഷ്ണ, സി സിബിൻ, ജില്ലാ വൈസ് പ്രസിഡന്റുമാരായ പി എ അശ്വിൻ, ആൽവിൻ ഷാജി എന്നിവർ സംസാരിച്ചു.









0 comments