Deshabhimani

യൂണിവേഴ്സിറ്റി കോളേജിലെ പൊലീസ് അതിക്രമം

തെരുവില്‍ 
പ്രതിഷേധക്കൊടുങ്കാറ്റ്

Protests against police brutality surged across the district as well.
വെബ് ഡെസ്ക്

Published on Oct 02, 2026, 01:23 AM | 1 min read

മലപ്പുറം

തിരുവനന്തപുരം യൂണിവേഴ്സിറ്റി കോളേജ് ഹോസ്റ്റല്‍ വിദ്യാര്‍ഥികള്‍ക്കുനേരെയുണ്ടായ പൊലീസ് അതിക്രമത്തില്‍ ജില്ലയിലും പ്രതിഷേധമിരമ്പി. എസ്എഫ്ഐ നേതൃത്വത്തില്‍ ആഹ്വാനംചെയ്ത പഠിപ്പുമുടക്ക് പൂര്‍ണമായി. സ്കൂളുകളിലും കോളേജുകളിലും ക്യാമ്പസുകളിലും വിദ്യാര്‍ഥികളുടെ നേതൃത്വത്തില്‍ പ്രതിഷേധ പ്രകടനങ്ങള്‍ നടത്തി. എസ്എഫ്ഐ ജില്ലാ കമ്മിറ്റി നേതൃത്വത്തില്‍ ജില്ലാ പൊലീസ് മേധാവിയുടെ കാര്യാലയത്തിലേക്ക് മാര്‍ച്ച് നടത്തി. മലപ്പുറം ജൂബിലി റോഡില്‍നിന്ന് ആരംഭിച്ച മാര്‍ച്ചില്‍ നൂറുകണക്കിന് വിദ്യാര്‍ഥികള്‍ അണിനിരന്നു. കുന്നുമ്മല്‍ ടൗണ്‍ ചുറ്റി പെരിന്തല്‍മണ്ണ റോ‍ഡിലൂടെയാണ് മാര്‍ച്ച് കടന്നുപോയത്. സംഘപരിവാറിന് മുന്നില്‍ കീഴടങ്ങുന്ന സംസ്ഥാന സര്‍ക്കാരിന്റെ നയം തുറന്നുകാട്ടിയ മുദ്രാവാക്യങ്ങളാണ് വിദ്യാര്‍ഥികള്‍ ഉയര്‍ത്തിയത്. കോണ്‍ഗ്രസുകാരുടെ ആജ്ഞാനുവര്‍ത്തികളായി പ്രവര്‍ത്തിക്കുന്ന പൊലീസ് നടപടിയെയും അപലപിച്ചു. ജില്ലാ പൊലീസ് മേധാവിയുടെ കാര്യാലയത്തിലേക്കുള്ള റോഡില്‍ ബാരിക്കേഡുകെട്ടി പൊലീസ് വിദ്യാര്‍ഥികളെ തടഞ്ഞു. വിദ്യാര്‍ഥികള്‍ ബാരിക്കേഡിന് മുകളില്‍ കയറി എസ്എഫ്ഐ പതാകനാട്ടി മുദ്രാവാക്യമുയര്‍ത്തി. പൊലീസ് ജലപീരങ്കി പ്രയോഗിച്ചെങ്കിലും സമരക്കാര്‍ പിരിഞ്ഞുപോയില്ല. ധര്‍ണ എസ്എഫ്ഐ ജില്ലാ സെക്രട്ടറി എന്‍ ആദില്‍ ഉദ്ഘാടനംചെയ്തു. വിദ്യാര്‍ഥികള്‍ക്കെതിരെ പൊലീസ് വേട്ട തുടര്‍ന്നാല്‍ തുടര്‍പ്രക്ഷോഭങ്ങളുണ്ടാകുമെന്ന് മുന്നറിയിപ്പ് നല്‍കി. ജില്ലാ പ്രസിഡന്റ് എം സുജിന്‍ അധ്യക്ഷനായി. സംസ്ഥാന കമ്മിറ്റിയംഗം ഗോകുല്‍ ഏലംകുളം, ജില്ലാ ജോയിന്റ് സെക്രട്ടറിമാരായ സി സാബിക്, എസ് എ ശില്‍പ്പ എന്നിവര്‍ സംസാരിച്ചു. സംസ്ഥാന കമ്മിറ്റിയംഗങ്ങളായ ടി സ്നേഹ സ്വാഗതവും അബു ഉനൈസ് നന്ദിയും പറഞ്ഞു.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home