Deshabhimani

നിയന്ത്രിക്കാനാളില്ല; പിറവത്ത് 
അപകടങ്ങൾ തുടരുന്നു

Accidents continue in Piravom.

പിറവത്ത് കെഎസ്ആർടിസി ബസ് ഇടിച്ചുണ്ടായ അപകടം

വെബ് ഡെസ്ക്

Published on Oct 02, 2026, 01:41 AM | 1 min read

പിറവം


ഗതാഗതം നിയന്ത്രിക്കാനോ ട്രാഫിക് പരിഷ്കാരങ്ങൾ നടപ്പാക്കാനോ നഗരസഭ ഭരണസമിതി തയ്യാറാകാത്തതിനാൽ​ പിറവത്ത്‌ അപകടങ്ങൾ തുടർക്കഥയാകുന്നു. വ്യാഴാഴ്ച പിറവം ഫയർ സ്റ്റേഷനുസമീപം കെഎസ്ആർടിസി ബസ് മറ്റൊരു ബസിനു സൈഡ് കൊടുക്കുന്നതിനിടയിൽ പിക്കപ് വാനിൽ ഇടിച്ചു. വാൻ മുന്നോട്ടുരുണ്ട് റോഡരികിൽ നിർത്തിയിട്ടിരുന്ന ബൈക്ക് ഇടിച്ചുതകർത്തു. ആർക്കും പരിക്കില്ല. പ്രദേശത്ത് റോഡിന്റെ ഇരുവശവുമുള്ള അനധികൃത പാർക്കിങ് അപകടകാരണമാണ്.


ബുധൻ രാത്രി 8.30ന് പിറവം പള്ളിക്കവലയിൽ രാജാ ഫ്ലവർ സെന്ററിനുമുന്നിൽ ബസുകൾ കൂട്ടിയിടിച്ചു. തെക്കുംപുറത്ത് ട്രാവൽസ്, നന്ദനം എന്നീ ബസുകളാണ് ഇടിച്ചത്. നന്ദനം ബസിന്റെ പിന്നിലേക്ക് തെക്കുംപുറത്ത് ബസ് ഇടിച്ചുകയറുകയായിരുന്നു. ബുധനാഴ്‌ച ഫാത്തിമ മാതാ സ്കൂളിനുസമീപം കാർ മൊബൈൽ ഷോപ്പിലേക്ക് പാഞ്ഞുകയറിയിരുന്നു.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home