പിരാരൂർ വരിക്കപ്പാടം കൃഷിയോഗ്യമാക്കണം

പിരാരൂർ വരിക്കപ്പാടം ഇടതുനേതാക്കളും കൃഷി ഓഫീസറും സന്ദർശിക്കുന്നു
കാലടി
കാലടി പഞ്ചായത്ത് പിരാരൂരിലെ 60 ഏക്കർ വരിക്കപ്പാടം നെൽക്കൃഷി ചെയ്യണമെന്ന് ആവശ്യം ശക്തമായി. മൂന്നുപൂ കൃഷി ചെയ്‌തിരുന്ന പാടശേഖരത്ത് 2021 മുതൽ കൃഷി ഇല്ല. പ്രദേശമാകെ കാടുമൂടി ഇഴജന്തുക്കളുടെ താവളമായി മാറി. 2018, 2020 ലും കാലടി ഫാർമേഴ്സ് ബാങ്ക് ഇവിടെ കൃഷിയിറക്കിയിരുന്നു. യുഡിഎഫ് ഭരിക്കുന്ന കാലടി പഞ്ചായത്തും, ജനപ്രതിനിധികളും കണ്ണടച്ചതോടെ നെൽക്കൃഷി വിസ്മൃതിയിലായത്.
പഞ്ചായത്ത് അംഗം അഡ്വ. പി എം അരുൺ ദാസ് വരിക്കപ്പാടത്ത് നെൽക്കൃഷിയിറക്കുന്നതിനാവശ്യമായ അടിയന്തര നടപികൾ സ്വീകരിക്കണമെന്നാവശ്യപ്പെട്ട് പഞ്ചായത്ത് സെക്രട്ടറിക്ക് അപേക്ഷ നൽകിയിട്ടുണ്ട്. വരിക്കപ്പാടത്ത് നെൽക്കൃഷി ഇറക്കുന്നതിനുള്ള കർഷക കൂട്ടായ്മകളും രൂപീകരിച്ചു. കൃഷി ഓഫീസർ ഷിറിൻ ചെന്താര, മുൻ ബ്ലോക്ക് പഞ്ചായത്ത് അംഗം സിജോ ചൊവ്വരാൻ, കർഷക സംഘടനാ ഭാരവാഹികളായ എവി സുകുമാരൻ, എ കെ വിശ്വംഭരൻ, രമേശൻ പുന്നേലി, കെ കെ സഹദേവൻ എന്നിവരും കൃഷി ഓഫീസർക്കൊപ്പമുണ്ടായി.









0 comments