Deshabhimani

അങ്ങാടിക്കടവ്‌ പാലം: തൂണിന്റെ സിമന്റ്‌ അടർന്ന്‌ അപകടസ്ഥിതിയിലായി

Angadikadavu Bridge

അങ്കമാലി അങ്ങാടിക്കടവ് പാലത്തിന്റെ തൂണിന്റെ സിമന്റ്‌ അടർന്ന്‌ തുരുന്പിച്ച കന്പി തെളിഞ്ഞപ്പോൾ

വെബ് ഡെസ്ക്

Published on Oct 02, 2026, 01:49 AM | 1 min read

അങ്കമാലി ​


അങ്കമാലി അങ്ങാടിക്കടവ് പാലത്തിന്റെ തുണുകളിലൊന്നിന്റെ സിമന്റ്‌ അടർന്നുവീണ്‌ അപകടസ്ഥിതിയിലായി. സിമന്റ്‌ അടർന്ന് തുരുമ്പെടുത്ത കമ്പികൾ പുറത്ത്‌ കാണാം.


കമ്പികൾക്കിടയിലുടെ കാട്ടുവള്ളികളും വേരുകളും ഇറങ്ങി. ഭാരവാഹനങ്ങൾ കടന്നുപോകുമ്പോൾ പാലത്തിന്‌ വിറയിലുണ്ടാകുന്നുണ്ട്‌. പീച്ചാനിക്കാട്, വട്ടപ്പറമ്പ്, എളവൂർ പുവത്തുശേരി തുടങ്ങിയിടങ്ങളിലേക്കുള്ള ബസുകൾ കടന്നുപോകുന്നത് ഈ പാലത്തിലൂടെയാണ്.


അരനൂറ്റാണ്ട്‌ പഴക്കമുള്ള പാലത്തിൽ നിർമാണത്തിനുശേഷം ഇതുവരെ ഒരു അറ്റകുറ്റപ്പണികളും നടത്തിയിട്ടില്ല. വീതിയില്ലാത്തതിനാൽ പാലത്തിലൂടെ ഒരേസമയം ഇരുവശത്തേക്കും വാഹനങ്ങൾ കടന്നുപോകാൻ പ്രയാസമുണ്ട്‌. കാലപ്പഴക്കവും ശോച്യാവസ്ഥയും കണക്കിലെടുത്ത് പാലത്തിന്റെ സുരക്ഷസംബന്ധിച്ച് വിദഗ്ധ പരിശോധന നടത്തണമെന്നും അറ്റകുറ്റപ്പണി നടത്തണമെന്നും നാട്ടുകാർ ആവശ്യപ്പെട്ടു.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home