Deshabhimani

മൈസൂരുവിന് കൂടുതൽ അധികാരം

എമര്‍ജന്‍സി ക്വോട്ടയിലും പാലക്കാടിന് തിരിച്ചടി

Changes have also been made to the emergency (EQ) quota on trains following the transfer from the Palakkad Division.
avatar
എം സനോജ്

Published on Oct 02, 2026, 01:26 AM | 1 min read

നിലന്പൂര്‍

മംഗളൂരു (മംഗലാപുരം) റെയിൽവേ സ്റ്റേഷന്‍ പാലക്കാട് ഡിവിഷനിൽനിന്ന് മാറ്റിയതിനുപിന്നാലെ ട്രെയിനുകളിലെ അടിയന്തര (ഇക്യൂ) ക്വോട്ടയിലും മാറ്റം. മംഗളൂരു മേഖലയിലെ ട്രെയിനുകളുടെ അടിയന്തര ക്വോട്ട അനുവദിക്കുന്നതിൽ മൈസൂരു ഡിവിഷന് കൂടുതൽ അധികാരം നൽകി. ഇതോടെ പാലക്കാടിന്റെ സ്വാധീനം വീണ്ടും ചുരുങ്ങി. പുതിയ ക്രമീകരണത്തോടെ മംഗളൂരു, മംഗളൂരു ജങ്ഷൻ സ്റ്റേഷനുകളിൽനിന്നുള്ള ട്രെയിനുകളുടെ ക്വോട്ട അനുവദിക്കുന്നതിലാണ് പ്രധാന മാറ്റം. മംഗളൂരുവിൽനിന്ന് ബംഗളൂരു–കൊങ്കൺ റെയിൽവേ ഭാഗത്തേക്ക് പോകുന്ന ട്രെയിനുകളിലെ മുഴുവൻ ഹെഡ് ഓഫീസ് ക്വോട്ടയും മൈസൂരു ഡിവിഷനാണ് അനുവദിക്കുക. തിരുവനന്തപുരം–ചെന്നൈ ഭാഗത്തേക്ക് പോകുന്ന ട്രെയിനുകളിലും പാലക്കാട് ഡിവിഷന്റെ നിയന്ത്രണം കുറയും. ഇവയിലെ ഹെഡ് ഓഫീസ് ക്വോട്ടയുടെ രണ്ടിൽ മൂന്നുഭാഗം പാലക്കാട് ഡിവിഷനും മൂന്നിലൊന്ന് മൈസൂരു ഡിവിഷനും അനുവദിക്കുന്ന രീതിയാണ് നടപ്പാക്കുന്നത്. മംഗളൂരുവിൽനിന്ന് കേരളത്തിലേക്കും തെക്കൻ റെയിൽവേ മേഖലയിലേക്കും യാത്രചെയ്യുന്നവർ ഏറെ ആശ്രയിക്കുന്ന ട്രെയിനുകളിലാണ് മാറ്റം. ക്വോട്ട അനുവദിക്കുന്നതിൽ മൈസൂരു ഡിവിഷനുകൂടി അധികാരം ലഭിക്കുന്നതോടെ യാത്രക്കാരുടെ അടിയന്തര ആവശ്യങ്ങളിൽ പാലക്കാട് ഡിവിഷന്റെ ഇടപെടൽ കുറയും. പുതിയ ക്രമീകരണത്തിൽ താഴത്തെ ബെർത്തുകളുടെ വിഹിതവും മൈസൂരു ഡിവിഷനുമായി പങ്കിടണമെന്നാണ് നിർദേശം. ഇതോടെ മംഗളൂരു മേഖലയിലെ ട്രെയിനുകളുടെ അടിയന്തര ക്വോട്ടയിലും ബെർത്ത് വിഹിതത്തിലും പാലക്കാട് ഡിവിഷന്റെ നിയന്ത്രണം ദുർബലമാകും.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home