Deshabhimani

കേരള പ്ലാന്റേഷൻ ലേബർ ഫെഡറേഷൻ

സംസ്ഥാന സമ്മേളന ലോഗോ പ്രകാശിപ്പിച്ചു ​

കേരള പ്ലാന്റേഷൻ ലേബർ ഫെഡറേഷൻ സംസ്ഥാന സമ്മേളന ലോഗോ സിഐടിയു ജില്ലാ വൈസ് പ്രസിഡന്റ്‌ 
എം എ  രാജഗോപാൽ പ്രകാശിപ്പിക്കുന്നു
വെബ് ഡെസ്ക്

Published on Oct 02, 2026, 01:17 AM | 1 min read

പുനലൂർ

കേരള പ്ലാന്റേഷൻ ലേബർ ഫെഡറേഷൻ (സിഐടിയു) 14–-ാം സംസ്ഥാന സമ്മേളനത്തിന്റെ ലോഗോ പ്രകാശിപ്പിച്ചു. പുനലൂർ തൂക്കുപാലത്തിലെ ഗാന്ധി പ്രതിമയ്ക്കു മുന്നിൽ സിഐടിയു ജില്ലാ വൈസ് പ്രസിഡന്റ്‌ എം എ രാജഗോപാൽ ലോഗോ പ്രകാശിപ്പിച്ചു. യൂണിയൻ ജില്ലാ സെക്രട്ടറി എസ് ബിജു അധ്യക്ഷനായി. സിഐടിയു ഏരിയ സെക്രട്ടറി എ ആർ കുഞ്ഞുമോൻ, കർഷകസംഘം ഏരിയ സെക്രട്ടറി ഡി ദിനേശൻ, സിഐടിയു ജില്ലാ കമ്മിറ്റിഅംഗം പി രാജു, സിപിഐ എം ലോക്കൽ സെക്രട്ടറി ബിനു മാത്യു, ഏരിയ കമ്മിറ്റി അംഗങ്ങളായ എസ് അൻവർ, ആർ സുബ്രഹ്മണ്യപിള്ള, തോട്ടം തൊഴിലാളി യൂണിയൻ ഭാരവാഹികളായ മുകേഷ്, ബിനു എന്നിവർ സംസാരിച്ചു. ​വിളക്കുവെട്ടം സ്വദേശിയും ആർട്ടിസ്റ്റും ശിൽപ്പിയുമായ സനോജ് നടയിലാണ് സമ്മേളന ലോഗോ തയ്യാറാക്കിയത്. വാഹനാപകടത്തിൽ ഒരു കൈ നഷ്ടപ്പെട്ടയാളാണ്‌ സനോജ്.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home